'ഹോ...ഇവനൊക്കെ വേണ്ടി പാടേണ്ടി വരുമോ ജീവിതത്തിൽ', ഒടുവിൽ വിജയിനു പാടേണ്ടിവന്നു

vijay-yesudas
SHARE

കുട്ടികളെ എടുത്തു നടക്കുമ്പോൾ അവരെ സന്തോഷിപ്പിക്കുന്നതിനായി സാധാരണ അച്ഛനമ്മമാരും സഹോദരങ്ങളും പാട്ടുകൾ പാടാറുണ്ട്. എന്നാൽ എടുത്തു നടന്നപ്പോഴല്ല വിജയ് യേശുദാസിനു പാടേണ്ടി വന്നത്. മറിച്ച് ആ കുഞ്ഞിനായി സിനിമയിലാണ് വിജയ് പാടിയത്. അതാണ് കാളിദാസ് ജയറാം. വർഷങ്ങൾക്കു മുൻപുണ്ടായ കഥ പറഞ്ഞതു മറ്റാരുമല്ല. കാളിദാസിന്റെ അച്ഛൻ ജയറാം തന്നെ. 

കാളിദാസ് നായകനാകുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ജയറാം അക്കഥ പറഞ്ഞത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ: ' വർഷങ്ങൾക്കു മുൻപ് മദിരാശിയിൽ ദാസേട്ടന്റെ ഒരു സ്റ്റേജ് ഷോ നടക്കുന്ന സമയത്തു ഞങ്ങൾ കുടുംബമായി പോയി പരിപാടി കാണുകയായിരുന്നു. അപ്പോൾ ഓഡിയൻസിന്റെ ഇടയിൽ ഒരു ചെറിയകുട്ടി ഇരുന്നു കരഞ്ഞ് ബഹളമുണ്ടാക്കി. ആ ശബ്ദം ഓഡിറ്റോറിയത്തിൽ ഭയങ്കരമായി ശല്യമായിരുന്നു. കരച്ചിൽ മാറ്റാൻ വേണ്ടി വിജയ് ആ കുട്ടിയെ എടുത്തു, കുറച്ചു നേരം പുറത്തു കൊണ്ടുപോയി കളിപ്പിച്ചിട്ടു തിരികെ കൊണ്ടു വന്നു. അത് കണ്ണൻ (കാളിദാസ്) ആയിരുന്നു. അന്ന് എടുത്തുകൊണ്ടു നടന്നപ്പോൾ വിജയ് പറഞ്ഞിരുന്നു. ഇവനൊക്കെ വേണ്ടി എനിക്കു പാടേണ്ടി വരുമോ എന്ന്. ഇപ്പോൾ അർജന്റീന ഫാൻസ് എന്ന ചിത്രത്തിൽ കണ്ണനു വേണ്ടി വിജയ് പാടി ഇരിക്കുകയാണ്. അതിൽ ഏറെ സന്തോഷം'. 

അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്ന ചിത്രത്തിലെ ഹേയ് മധുചന്ദ്രികേ എന്ന ഗാനമാണ് കാളിദാസിനായി വിജയ് യേശുദാസ് പാടിയത്. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. ഗോപി സുന്ദറിന്റെതാണു സംഗീതം. മനോഹരമായ പ്രണയഗാനമാണ് ഹേയ് മധുചന്ദ്രികേ. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറികൾക്കം തന്നെ ആറര ലക്ഷത്തോളം ആളുകൾ ഗാനം യൂട്യൂബിൽ കണ്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA