എസ്. ജാനകിയ്ക്ക് ആദരാഞ്ജലി; അബദ്ധം തിരുത്തി എസ്എഫ്ഐ

s-janaki
SHARE

ജീവിച്ചിരിക്കുന്ന ഗായിക എസ്. ജാനകിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എസ്എഫ്ഐ. നിലമ്പൂർ ഏരിയ സമ്മേളനത്തിലായിരുന്നു സംഭം. കഴിഞ്ഞ വർഷം അന്തരിച്ച പ്രമുഖരുടെ പേരുകൾ വായിക്കുന്നതിൽ എസ്.ജാനകിയുടെ പേരും ഉൾപ്പെട്ടിരുന്നു. 

എന്നാൽ വൈകാതെ തന്നെ വേദിയിൽ ഉണ്ടായിരുന്ന നേതാക്കൾക്കു പറ്റിയ അബദ്ധം മനസ്സിലായി. തുടർന്ന് തിരുത്തുകയും ചെയ്തു.ഏരിയ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തിൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

2017ല്‍ ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ജാനകി അന്തരിച്ചു എന്ന തരത്തിലുള്ള വ്യാജവാർത്തകളും പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. തുടർന്ന് ഈ വ്യാജവാർത്തയ്ക്കെതിരെ കേരളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം നൽകിയ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA