'പുണ്യറാസാ'യുടെ ആനന്ദ പാട്ട്; ഇതാ ജീവിതത്തിന്റെ സ്നേഹപ്പാട്ട്

jayaram-1
SHARE

ഈ പാട്ട് ഒഴുകുകയാണ്. കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക്. ജീവിത സ്നേഹത്തിന്റെ തുടിപ്പുമായി എത്തുകയാണ് ലോനപ്പന്റെ മാമ്മോദീസയിലെ പുതിയഗാനം. 

'പുണ്യറാസ ആനന്ദത്തോടെ

എന്നുള്ളിൻ മുറ്റത്തെത്തുന്നു'

വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾ. അൽഫോൺസിന്റെ സംഗീതം. 

പതിവു പോലെ തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറാൻ എത്തുകയാണ് ജയറാം. ഒരു കുടുംബത്തിലെ അവിവാഹിതനായ പുരുഷന്റെയും മൂന്നു സ്ത്രീകളുടെയും ജീവിതമാണ് ചിത്രം പറയുന്നത്. സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലെ റെജി എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്നുണ്ട് ജയറാമിന്റെ രൂപവും ഭാവവും. കൃത്യമായും നാട്ടിലെ പള്ളിപ്പെരുന്നാളും ആഘോഷങ്ങളും ഓർമിപ്പിക്കുന്നു ഗാനം,

jayaram-2

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനം കവർന്ന അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നിഷ സാരംഗ് ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അങ്കമാലിക്കടുത്ത് മഞ്ഞപ്ര എന്ന സ്ഥലമാണു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇന്നസെന്റ്, കനിഹ, ഹരീഷ് കണാരൻ, ജോജു ജോർജ്, ദീലിഷ് പോത്തൻ, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലിയോ തദ്ദാവൂസ് ഫെബ്രുവരിയിൽ ചിത്രം തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA