ഫോർ‍‍ട്ട് കൊച്ചിയിൽ നാളെ സംഗീത സായാഹ്നം

fort-kochi
SHARE

പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിന്‍റെയെും കൊച്ചി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 6 മണി മുതൽ സംഗീത സായാഹ്നം. ഫോർട്ടുകൊച്ചി വാസ്കോഡഗാമ സ്ക്വയറിലാണ് ലൈറ്റ് ദി മ്യൂസിക് സ്പീക് എന്നു പേരിട്ടിരിക്കുന്ന സംഗീത സായാഹ്നം നടക്കുന്നത്. കാക്കനാട് സുസ്വനം മ്യൂസിക് അക്കാദമിയിലെ 9 മുതൽ 13 വയസുവരെ പ്രായമുള്ള  കുട്ടികളാണു പരിപാടിയുടെ അവതാരകര്‍. വോക്കൽ കീബോർഡ്, ലീഡ് ഗിറ്റാർ, ബാസ് ഗിറ്റാർ, റിഥം പാഡ്, തബല, കോംഗോ ഡ്രം, ജാസ് എന്നിവ കൈകാര്യ ചെയ്യുന്ന കുട്ടികളെല്ലാവരും ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് ഗ്രേഡ് യോഗ്യത നേടിയിട്ടുള്ളവരാണ്.  ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങളാണ് സംഗീത പരിപാടിയിൽ ആലപിക്കുന്നത്. വിദ്യാധനം ട്രസ്റ്റ് നടത്തിവരുന്ന വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതികളുടെ ഭാഗമായാണ് വിദ്യാർത്ഥികൾ മാത്രം നയിക്കുന്ന ഈ സംഗീത വിരുന്ന് സംഗിതാസ്വാദകർക്കായി ഒരുക്കിയിട്ടുള്ളതെന്ന് പ്രൊഫ. കെ. വി.തോമസ് എം.പി. അറിയിച്ചു. 

കൊച്ചി മേയർ സൗമിനി ജെയിന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രൊഫ.കെ.വി.തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. ടൌണ്‍പ്ലാനിംഗ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി ഷൈനി മാത്യു, കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ കെ.ജെ.ആന്‍റണി എന്നിവർ മുഖ്യാതിഥികളായിരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA