sections
MORE

പ്രണയിക്കാൻ ഒരേയൊരു പൃഥ്വി; ഉയിരാകാൻ മംമ്ത; ഒടുക്കത്തെ ലുക്ക്

Prithviraj
SHARE

പ്രണയമെന്നാൽ അത് പൃഥ്വിയുടെതാണെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും ആരാധകരുടെ അഭിപ്രായത്തെ തള്ളിക്കളയാനാകില്ല. ഇത് അക്ഷരാർഥത്തിൽ ശരിവെക്കും വിധം മനോഹരമായ പ്രണയഗാനവുമായി എത്തുകയാണ് പൃഥ്വിരാജും മംമ്തയും. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന നയൻ എന്ന ചിത്രത്തിലേതാണു ഗാനം. 

'അകലെയൊരു താരകമായ് എന്‍

ഉയിരിൻ ഉയിരെ വരുമോ നീ'

ഹരിനാരായണനും പ്രീതി നമ്പ്യാരും ചേർന്നാണു വരികൾ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതം. ക്യാംപസിലെ പ്രണയവും പിന്നീടുള്ള ജീവിതവുമാണ് ഗാനത്തിന്റെ പ്രമേയം. ഗാനത്തിന്റെ തുടക്കത്തിൽ പൃഥ്വിരാജും മംമ്ത മോഹൻദാസും എത്തുന്നത് കോളജ് വിദ്യാർഥികളായാണ്. തുടർന്ന് പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങളിലൂടെ ഗാനം മുന്നോട്ടു പോകുന്നു. ഇരുവരുടെയും അഭിനയ മികവ് ഗാനത്തെ മനോഹരമാക്കുന്നുണ്ട്. 

Prithviraj Mamta

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ഞാൻ ഇനിയൊരു കോളെജ് പയ്യനായി അഭിനയിച്ചാൻ നിങ്ങൾ വിശ്വസിക്കുമോ എന്ന് മനോരമ ഓൺ‌ലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പൃഥ്വിരാജ് ചോദിച്ചിരുന്നു. എന്നാൽ ഈ ഗാനം കണ്ട ഒരു ആരാധകന്റെ കമന്റ് ഇങ്ങനെ: ' നിങ്ങളാണോ മനുഷ്യാ ഈ പ്രായത്തിൽ കോളജ് പയ്യൻ ആയി വന്നാൽ ജനങ്ങൾ വിശ്വസിക്കുമോ എന്നു ചോദിച്ചത്. എജ്ജാതി ലുക്ക്'. പ്രണയ രംഗം അഭിനയിക്കാൻ പൃഥ്വിരാജിനെ കഴിഞ്ഞേ മറ്റൊരാളുള്ളൂ എന്നാണ് മറ്റു ചിലരുടെ കമന്റുകൾ.രണ്ടു ദിവസം മുൻപ് യൂട്യൂബിൽ എത്തിയ ഗാനം മൂന്നുലക്ഷത്തോളം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. യൂട്യൂബ് ട്രന്റിങ്ങിൽ ഇപ്പോൾ അഞ്ചാമതാണു ഗാനം. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന നയൻ. പൃഥ്വിരാജും- സോണി പിക്ചേഴ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജനസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഏഴിനു തീയറ്ററുകളിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA