മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ്; വൈറലായി ചിത്രം

Sunny-Leone-Mammootty
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലായി മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രം. 'മധുര രാജ'യുടെ സെറ്റിൽ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോൺ ഇരിക്കുന്ന ചിത്രമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിലെ ഐറ്റം ഗാനരംഗത്തിലാണ് സണ്ണി ലിയോൺ എത്തുന്നത്.

ഗാനത്തിന്റെ ചിത്രീകരണത്തിനായി താരം കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെത്തിയത്. ആരാധകരും സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്ന് സണ്ണി ലിയോണിനു വൻ സ്വീകരണം നൽകിയിരുന്നു. വിമാനത്താവളത്തിൽ നിന്നും പുറത്തേക്കെത്തുന്ന സണ്ണിയുടെ വിഡിയോയും  സോഷ്യൽ ലോകത്ത് വൈറലായിരുന്നു. 

sunny-leaone

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് മധുരരാജയിലെ നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്സ് ഗ്രാഫിക്സ് വിദഗ്ദ്ധർ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. ഒരേ സമയം മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA