നീരജ്, കേരളത്തിന്റെ പ്രഭുദേവയാ; ഞെട്ടിച്ചു കളഞ്ഞല്ലോ!

Neeraj-kunchackobobn
SHARE

തെന്നിന്ത്യയിൽ ഡാൻസ് നമ്പരുകൾ എന്നും തമിഴ്-തെലുങ്ക് ഗാനങ്ങൾക്കുള്ളതാണ്. എന്നാൽ ഇത്തവണ കഥയൊന്നു മാറുകയാണ്. മലയാളത്തിലും ഇത്തരം ഡാൻസുകളുണ്ടാകും എന്നു കാണിച്ചു തരികയാണ് അള്ള് രാമേന്ദ്രനിലെ പുതിയ ഗാനത്തിലൂടെ നീരജ് മാധവ്. തകർപ്പൻ ഡാൻസുമായാണ് 'എത്താത്ത കൊമ്പാണെടാ' എന്ന ഗാനത്തിലൂടെ നീരജ് എത്തുന്നത്. ബി.കെ ഹരിനാരായണന്റെ വരികൾക്കു ഷാൻ റഹ്മാനാണ് സംഗീതം

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നീരജ് മാധവിന്റെ ഗംഭീര ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ചാക്കോച്ചന്റെ സിനിമയിൽ തകർപ്പൻ ഡാൻസ് അനിവാര്യമാണെന്നാണ് കുഞ്ചാക്കോ ബോബൻ ഫാൻസിന്റെ അഭിപ്രായം. എന്നാൽ നീരജിന്റെ ഡാൻസിനെ പറ്റിയാണ് ചിലർക്കു പറയാനുള്ളത്. 'കേരളത്തിന്റെ പ്രഭുദേവയാണ് നീരജ്' എന്നാണ് അവരുടെ പക്ഷം. ഷാനിന്റെ സംഗീതത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. 

Neraj-Madhav-1

യൂട്യൂബിലെത്തി മണിക്കൂറുകൾക്കകം തന്നെ ഗാനം ഒരുലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഏതായാലും 2019ലെ മികച്ച ഫാസ്റ്റ് നമ്പരുകളിൽ ഒന്നായിരിക്കും അള്ള് രാമേന്ദ്രനിലെ എത്താത്ത കൊമ്പാണെടാ എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ.  ബിലബരി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഒന്നിന് തീയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA