Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാൻസർ എന്ന നിലയിൽ പ്രണവ്‍ കൊള്ളാം; കളറായിട്ടുണ്ട്

Pranav Mohanlal

പ്രണവ് മോഹൻലാലിന്റെ തകർപ്പൻ ഡാൻസുമായി എത്തുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഗാനം. ഇന്ദിന്ദരങ്ങൾ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദാണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറിന്റെ സംഗീതം. 

ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നിപ്പറന്ന പോലെ

എന്തെൻ മനസ്സു നിന്നോടടുത്തു മന്ദം വരുന്നു പൂവേ

വ്യത്യസ്തമായ താളം വരികളെ മനോഹരമാക്കുന്നുണ്ട്. നജീം അർഷാദിന്റെ ആലാപനം അതിമനോഹരമാണ്. പ്രണവിന്റെ തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. പ്രതീക്ഷിച്ചതിലും മുകളിലാണ് പ്രണവിന്റെ ഡാൻസ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. സിനിമ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുമ്പോഴും പാട്ടുകൾ ഇതിനോടകം തന്നെ ആസ്വാദക ഹൃദയം കീഴടക്കി. 

Pranav new

ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ആരാരോ ആർദ്രമായ് എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. സായയാണ് ചിത്രത്തിലെ നായിക. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം തീയറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.