sections
MORE

എന്റമ്മോ...എന്തൊരു ഫീലിങ്സ്; പഴയ ജയറാം തിരിച്ചു വരും

lonappan-1
SHARE

ജയറാം നായകനാകുന്ന ലോനപ്പന്റെ മാമോദീസയിലെ പുതിയ ഗാനം എത്തി. ബാല്യത്തിന്റെ മനോഹാരിതയിലേക്കു കൊണ്ടു പൊകുന്നതാണ് ഗാനം. ചിങ്കാരിയാം പൂങ്കുയിലും, ചങ്ങാതിയാം മുയലും എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ അൽഫോൺസിന്റെ മകൻ ജോസഫ് അൽഫോൺസ് ആണ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് അൽഫോൺസിന്റെ സംഗീതം. 

jayaram-1

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. പഴയ സിനിമകളിലെ ജയറാമിനെ ഈ സിനിമയിലൂടെ തിരിച്ചു കിട്ടുമെന്നാണ് മിക്കവരുടെയും കമന്റുകൾ. ബാല്യത്തിന്റെ നനുത്ത ഓർമകളിലേക്ക് കൊണ്ടുപോകുന്നു എന്നതു തന്നെയാണ് ഗാനത്തിന്റെ പ്രത്യേകത. അൽഫോൺസിന്റെ സംഗീതം വരികളെ ആകർഷണീയമാക്കുന്നുണ്ട്. ഇന്നലെ റിലീസ് ചെയ്ത ഗാനം യൂട്യൂബിൽ നിരവധിപേർ കണ്ടുകഴിഞ്ഞു. 

ലിയോ തദ്ദാവൂസ് ആണ് ചിത്രത്തിന്റെ സംവിധാനം. അങ്കമാലി ഡയറീസിലൂടെ മലയാളിക്ക് സുപരിചിതയായ അന്ന രേഷ്മ രാജൻ ആണ് ചിത്രത്തിലെ നായിക, ഇന്നസെന്റ്, ശാന്തികൃഷ്ണ, നിഷ സാരംഗ്, കനിഹ, ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. അവിവാവഹിതരായ സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA