ആകാംക്ഷയോടെ കാത്തിരിപ്പായിരുന്നു, ഐശ്വര്യ, സൂപ്പറല്ലേ ഡാ...!

aishwarya-asif
SHARE

'പൗർണമി സൂപ്പറല്ലേ ഡാ

കാണാൻ കൊഞ്ചം ബ്യൂട്ടിയല്ലേ ഡാ'

'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിൽ എത്തിയ ഈ ഗാനം സിനിമ കണ്ടു തീയറ്റർ വിടുമ്പോഴും പ്രേക്ഷകർ മൂളിക്കൊണ്ടിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആസിഫ്-ഐശ്വര്യ ആരാധകർ. ആസിഫ് അലിയും വിനീത് ശ്രീനിവാസനും ബാലു വർഗീസും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഗാനം. സൗഹൃദവും, പ്രണയവും ഒപ്പം തന്നെ ജോലിയോടുള്ള ആത്മാർഥതയുമാണു ഗാനത്തിന്റെ പ്രമേയം. ചെറിയ പരാജയത്തിൽ നിന്നും വലിയ വിജയത്തിലേക്കെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. യുവത്വത്തിന്റെ മുഴുവൻ ഊർജവുമായാണു ഗാനം എത്തുന്നത്. 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ഇന്നലെ എത്തിയ ഗാനത്തിന്റെ വിഡിയോ ഒരുലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. ഗാനത്തിൽ ഐശ്വര്യ പറയുന്ന 'വർക് ഈസ് എ വർഷിപ്പ്' എന്ന ഡയലോഗ് തീയറ്ററില്‍ കയ്യടി നേടിയിരുന്നു. സിനിമ കണ്ടപ്പോള്‍ തന്നെ ഈ ഗാനത്തിന്റെ വിഡിയോ എത്തിയോ എന്നാണ് ആദ്യം യൂട്യൂബിൽ തിരഞ്ഞതെന്നാണു ചിലരുടെ പ്രതികരണം. ആസിഫും വിനീത് ശ്രീനിവാസനും ബാലു വർഗീസും ചേർന്നു പാടുന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു. 

സിദ്ധിഖ്, ശാന്തികൃഷ്ണ, രഞ്ജി പണിക്കർ, എലീന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥയും സംവിധാനവും ജിസ് ജോയ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വിജയ് സൂപ്പറും പൗർണമിയും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA