ഇനിയും വേണോ ഡിസ്‌ലൈക്കും വിമര്‍ശനവും? തെലുങ്ക് മനവും കവർന്നു

priya-varrier.jpg.image.784
SHARE

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ആഗോളതലത്തിൽ തന്നെ പ്രശസ്തി നേടിയ ഗാനമാണ് 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി. മലയാളത്തിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗാനത്തിന്റെ തെലുങ്ക് പതിപ്പ് ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ. ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോൾ ഗാനവും മാറ്റുകയായിരുന്നു. 

പഴയപോലെ വിമർശനമല്ല ഇത്തവണ. ഏറെ കയ്യടിയോടെയാണ് ഗാനത്തിന്റെ തെലുങ്ക് പതിപ്പ് ആസ്വാദകർ സ്വീകരിക്കുന്നത്. മാണിക്യ മണികാന്തി പൂവെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുദീപ് ആണ്. ചന്ദ്രബോസ് ആണ് വരികൾ മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്മാന്റെതു തന്നെയാണു സംഗീതം. വിനീത് ശ്രീനിവാസനാണു മലയാളത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. പതിനൊന്നു ലക്ഷത്തോളം പേർ ഇതിനോടകം ഗാനത്തിന്റെ തെലുങ്ക് പതിപ്പ് യൂട്യൂബിൽ കണ്ടുകഴിഞ്ഞു.

മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴും മലയാള ഗാനത്തിന്റെ ഭംഗിയില്ലെന്നാണ് ചിലരുടെ വിലയിരുത്തൽ. ഗാനം വികലമാക്കി എന്ന വിമർശനവുമുണ്ട്. എന്നാൽ ഇതൊക്കെയാണെങ്കിൽ പഴയപോലെ നിർദാക്ഷിണ്യമായ വിമർശനങ്ങൾ ഇപ്പോൾ ഇല്ല. അതേസമയം ഫ്രീക്ക് പെണ്ണേ എന്ന ഗാനം കൂടി തെലുങ്കിൽ കേൾക്കാൻ കാത്തിരിക്കുകയാണെന്നു കമന്റ് ചെയ്യുന്നവും ഉണ്ട്. 

ലൗവേഴ്സ് ഡേ എന്ന പേരിലാണ് തെലുങ്കിൽ ചിത്രമെത്തുന്നത്. സുഖിഭവ സിനിമാസിന്റെ ബാനറിൽ ഗുരുരാജയും സി.എച്ച് വിനോദ റെഡ്ഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം വലന്റൈൻസ് ദിനത്തിൽ തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA