ADVERTISEMENT

മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഉയിരിൽ തൊടും എന്ന ഗാനത്തിന്റെ വിഡിയോ എത്തി. സുഷിൻ ശ്യാം ആണ് സംഗീതം. സൂരജ് സന്തോഷും ആൻ ആമിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

 

കൊച്ചിയുടെ ജീവിതക്കാഴ്ചയും പ്രണയവുമാണ് ഗാനത്തിന്റെ പ്രമേയം. ഹിൽപാലുസും കായലോരങ്ങളും ഗാനത്തിൽ ഇടംനേടുന്നു. ഫഹദ് ഫാസിൽ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും പോസിറ്റീവ് എനർജിയോടെ  എത്തുന്ന പ്രണയഗാനമാണ് ഉയിരിൽ തൊടും.

 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഷെയ്നിന്റെ അഭിനയത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. ഫഹദിന്റെ വില്ലൻ വേഷം കാത്തിരിക്കുകയാണെന്നു പറയുന്നവരും കുറവല്ല. വ്യത്യസ്തമായ സംഗീതം വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കും വിധമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ഫെബ്രുവരി ഏഴിനു ചിത്രം തീയറ്ററിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com