ADVERTISEMENT

ലോകമാകെ ടിക് ടോക്കിനു പിറകെയാണിപ്പോൾ. സാധാരണക്കാരും താരങ്ങളും എല്ലാം ടിക് ടോക്കിൽ വിഡിയോയുമായി എത്തി. ഒടുവിൽ എത്തിയിരിക്കുന്നത് ചലച്ചിത്ര താരം ഷക്കീലയാണ്

‌'മെർസലി'ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല എത്തുന്നത്. വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സുഹൃത്തിനൊപ്പമാണ് വിഡിയോയിൽ ഷക്കീല എത്തുന്നത്. 'ഒടുവിൽ ഷക്കീല ചേച്ചിയും വന്നേ' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വിഡിയോ കാണുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. 

2017ൽ പുറത്തിറങ്ങിയ വിജയ് ചിത്രം മെർസലിലെതാണു ഗാനം. ശ്രേയ ഘോഷാലും എ.ആർ. റഹ്മാനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്റെ തന്നെയാണു സംഗീതം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com