ADVERTISEMENT

വനിതാ കൂട്ടായ്മയുടെ സ്വപ്നസാക്ഷാത്കാരമായ ആൽബം ലോഞ്ച് ചെയ്യാനായി അതിന്റെ ശിൽപികളെല്ലാം പ്രചോദനമായി കാണുന്ന സംവിധായിക അഞ്ജലി മേനോൻ! 

‘പരിണത’ എന്ന മനോഹരമായ ഡാൻസ് –വിഡിയോ ആൽബത്തിന്റെ യൂ ട്യൂബ് ലോഞ്ചാണ് അഞ്ജലിമേനോൻ നിർവഹിച്ചത്. നേരിട്ടു പരിചയമൊന്നുമില്ലാത്ത ഈ കൂട്ടായ്മയുടെ സമർപ്പണവും ആത്മാർഥതയും അഞ്ജലിയെ അതിനു പ്രേരിപ്പിക്കുകയായിരുന്നു. പരിണത തയാറാക്കുമ്പോൾ തന്നെ അതിന്റെ ഓൺലൈൻ ലോഞ്ച് നിർവഹിക്കാൻ ആ ടീം കണ്ടുവച്ചതും അഞ്ജലിയെ തന്നെയായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ, ഒരു മടിയുമില്ലാതെ അതേറ്റെടുക്കാൻ അഞ്ജലി തയാറായതായി സംവിധായിക പ്രിയാ രവീന്ദ്രൻ പറഞ്ഞു. 

 

PARINATHA- Priya Raveendran | Sharada Thampi | Lekshmi Rangan

മലയാള ടെലിവിഷൻ വാർത്താരംഗത്തു വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രിയാ രവീന്ദ്രന്റെ ആദ്യത്തെ നൃത്തസംഗീത ആൽബമാണ് ആറരമിനിറ്റോളമുള്ള ‘പരിണത’. സ്വാതിതിരുനാളിന്റെ പ്രശസ്തമായ പദം ‘കാന്തനോടു ചെന്നുമെല്ലെ’യാണ് ‘പരിണത’.യിൽ ആവിഷ്കരിക്കുന്നത്. ‘‘ വളരെ സ്വീറ്റായ ഒരു വിഡിയോയാണു ‘പരിണത’. ശാസ്ത്രീയനൃത്തം അതിന്റെ സാമ്പ്രദായിക രീതിയിൽ നിന്നു പുതിയ കാലത്തേക്കു മാറുന്നതിന്റെ ചിത്രീകരണം കൂടിയാണിത്’’–: അഞ്ജലിമേനോൻ പറഞ്ഞു. 

 

പ്രിയയെ കൂടാതെ അണിയറയിലും അരങ്ങിലുമെല്ലാം പ്രവർത്തിച്ചവരിൽ ഏറിയപങ്കും സ്ത്രീകളാണ്: നായികയായി പരിണതയിൽ നിറഞ്ഞുനിൽക്കുന്ന നർത്തകി ശാരദാതമ്പി, കാതിൽ നിന്നു മായ്ഞ്ഞുപോകാത്തെപോലെ ഗാനം ആലപിച്ച ഗായിക ലക്ഷ്മി രംഗൻ, വസ്ത്രസംവിധാനം നിർവഹിച്ച രശ്മി പദ്മ(ദേവനിധി, തിരുവനന്തപുരം), ‘പരിണത’ സാരികൾ തയാറാക്കിയ സോണിയാഗോമസ്( ടിമോറാ, തിരുവനന്തപുരം) സർവാ ലൈഫ് സ്റ്റൈൽ ഉടമ ടിജി(ജൂവലറി) കവിതാനിരൂപ്(പ്രമോഷൻസ്) തുടങ്ങിവരാണ് പരിണതയ്ക്കായി കൈകോർത്തത്. 

 

അടുത്ത കൂട്ടുകാരികളായ എല്ലാവരും അതുവഴി ഒരു പെൺസൗഹൃദത്തിന്റെ ആഘോഷം കൂടി തീർക്കുകയായിരുന്നു. ഒടുവിൽ ആ ലോഞ്ചിങ്ങിലൂടെ ആ ഉദ്ഘാടനദീപം തെളിയിക്കാൻ അഞ്ജലിമേനോനുമെത്തി. വളരെ പെട്ടെന്നു തന്നെ യൂ ട്യൂബിൽ ആൽബം ശ്രദ്ധേയമായിക്കഴിഞ്ഞു. തിരുവനന്തപുരത്തെ കലാങ്കണും ഫ്രണ്ട്ഷിപ്പ് ഫാക്ടറിയും ചേർന്നാണു ‘പരിണത’ നിർമിച്ചത്. അമാൻ സജി ഡൊമിനിക് ഫോട്ടോഗ്രഫിയും വിപിൻ എഡിറ്റിങും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com