ADVERTISEMENT

ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലൻ വക്കീല്‍ എന്ന ചിത്രത്തിലെ ഗാനങ്ങൾ എത്തി. ഫാസ്റ്റ് നമ്പരും മെലഡിയും അടക്കം ചിത്രത്തിലെ നാലു ഗാനങ്ങളാണ് ജൂക്ക് ബോക്സിൽ എത്തിയത്. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. ഗോപി സുന്ദറും രാഹുൽ രാജും ചേർന്നാണ് ഗാനങ്ങൾക്കു സംഗീതം ഒരുക്കിയത്. സിത്താര കൃഷ്ണകുമാർ, പ്രണവം ശശി, ഹരി ശങ്കർ, സാക്ഷ തിരുപ്പതി, യാസിൻ നിസാർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

 

Dileep

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് കോടതിസമക്ഷം ബാലൻ വക്കീൽ. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണെന്നാണ് അഭിപ്രായം. തേൻപനിമതിയേ...എന്ന ഗാനം വ്യത്യസ്തമായ ഫീൽ നൽകുന്നുണ്ട്. എന്നാല്‍ എന്റെ ബാബ്വേട്ടാ എന്ന ഗാനം തീയറ്ററിൽ ആരാധകരെ ഹരംകൊള്ളിക്കും വിധത്തിലുള്ളതാണ്. ' തേൻ പനിമതിയേ എന്ന ഗാനത്തെ പറ്റി ഒന്നും പറയാനില്ല. എന്തൊരു ഫീൽ ആണ്. ഹരിശങ്കറിന്റെ ശബ്ദം എന്തു രസമാണ്.' എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരു കമന്റ് ഇങ്ങനെ: 'ബാബ്വേട്ടാ പാട്ട് സൂപ്പർ, സിത്താര ഗംഭീരമായി പാടി.' ജൂക് ബോക്സിൽ എത്തിയതിനു പിന്നാലെ നിമിഷങ്ങൾക്കകം തന്നെ ഗാനങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞതായാണു കമന്റുകള്‍ സൂചിപ്പിക്കുന്നത്. 

 

മെലഡിയിൽ രാഹുൽ രാജിന്റെ സംഗീതം മികച്ചതാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ബി. ഉണ്ണികൃഷ്ണനാണു ചിത്രത്തിന്റെ സംവിധാനം. മംമ്ത മോഹൻദാസ് പ്രിയ ആനന്ദ് എന്നിവരാണു ചിത്രത്തിലെ നായികമാർ. ചിത്രത്തിൽ അഭിഭാഷകന്റെ റോളിലാണ് ദിലീപ് എത്തുന്നത്. മുൻപ് പാസഞ്ചർ എന്ന ചിത്രത്തിലും ദിലീപ് അഭിഭാഷകന്റെ റോളിൽ എത്തിയിരുന്നു. ആ ചിത്രത്തിലും മംമ്ത തന്നെയായിരുന്നു നായിക. മംമ്ത-ദിലീപ് കോമ്പിനേഷൻ ബിഗ് സ്ക്രീനിൽ വിജയം നൽകുമെന്നു തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ ട്രെയിലറിനും വൻ സ്വീകാര്യതയാണു ലഭിച്ചിരുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com