ADVERTISEMENT

ചിലർ അങ്ങനെയാണ്. പ്രണയമെന്നാൽ ആഘോഷമാണ്. ഇനി മറ്റു ചിലരാകട്ടെ അതങ്ങനെ നിശബ്ദമായി കൊണ്ടുപോകും. തികച്ചും അപ്രതീക്ഷിതമായി വരുന്ന പ്രണയത്തെ പറ്റിയാണ് ഡീപ് ഇൻ ഹാർട്ട് എന്ന മ്യൂസിക് വിഡിയോ പറയുന്നത്. പേരുപോലെ തന്നെ ഹൃദയത്തിലേക്ക് ഒരുതരി പ്രണയം ഈ ഗാനം എത്തിക്കുന്നു. 

 

കെ.എസ്. ഹരിശങ്കറും ലക്ഷ്മി എസ്. നായരും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗോകുൽ ശ്രീകണ്ഠന്റെതാണു സംഗീതം. ആര്യൻ ഗോകുലും ആഷ്‌ലിൻ സലീമുമാണ് അഭിനേതാക്കൾ. ആര്യൻ ഗോകുലാണ് സംവിധാനം. പ്രണയദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ ആൽബം ഇതിനോടകം തന്നെ ശ്രദ്ധനേടി കഴിഞ്ഞു.

 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. സംഗീതവും ആലാപനവും അതിമനോഹരമാണെന്നാണു പലരുടെയും അഭിപ്രായം. മൊത്തത്തിൽ മനോഹരമായ പ്രണയഗാനത്തിനു വേണ്ടതെല്ലാം തന്നെ ഗാനത്തിലൂണ്ട്. ഒരു ടാറ്റ്യൂവിനായി എത്തുകയും പിന്നീട് സൗഹൃദത്തിലും പ്രണയത്തിലുമാകുന്നവരുടെ കഥയാണു ഗാനത്തിന്റെ പ്രമേയം. പ്രണയത്തിനു കാലാനുസൃതമായ മാറ്റങ്ങളുണ്ടാകാമെന്നു പറഞ്ഞുവെക്കുന്നുണ്ട് ആൽബം. ആധുനിക കാലത്തു പ്രണയം ഇങ്ങനെയും തുടങ്ങാം എന്നും ഗാനം വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com