കോടികൾക്കൊന്നും ഒരു കണക്കുമില്ല; ഇതുകൊണ്ടൊന്നും തീരില്ല ഈ 'റൗഡി ബേബി' കഥ

Saipallavi-Dhanush
SHARE

അടുത്തൊന്നും ഒരു പാട്ടും ഇത്രയധികം ആരാധകരെ സൃഷ്ടിച്ചിട്ടില്ലെന്നുറപ്പാണ്. അത്തരത്തിലാണ് 'റൗഡി ബേബി'യുടെ കുതിപ്പ്. മെലഡി ഇഷ്ടപ്പെടുന്നവർ പോലും ഈ ഫാസ്റ്റ് നമ്പർ ഒരിക്കലെങ്കിലും കണ്ടുകാണും.  സോഷ്യൽ മീഡിയയിൽ റെക്കോർഡുകൾ പഴങ്കഥയാക്കി കുതിക്കുകയാണ് ധനുഷ്, സായ് പല്ലവി കൂട്ടുകെട്ടിൽ എത്തിയ റൗഡി ബേബി. തകർപ്പൻ ഡാൻസിനാലാണ് സായ്പല്ലവിയും ധനുഷും ആഗോളതലത്തിൽ തന്നെ ആരാധകരെ സ്വന്തമാക്കുന്നത്. 

നിലവിൽ തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗാനമെന്ന റെക്കോർഡ് റൗഡി ബേബി സ്വന്തമാക്കി കഴിഞ്ഞു. ഇരുപതരക്കോടിയോളം പേരാണ് ഇതുവരെ ഗാനം യൂട്യൂബിൽ കണ്ടത്. നാൽപത്തിയഞ്ചു ദിനങ്ങൾക്കകമാണ് റൗഡി ബേബി ഈ റെക്കോർഡ് സ്വന്തമാക്കിയതെന്നതു ശ്രദ്ധേയം. മുൻപ് ബിൽ ബോർഡ് ചാർട്ടിൽ നാലാം സ്ഥാനവും ഗാനം സ്വന്തമാക്കിയിരുന്നു. ഒറ്റഡാൻസിലൂടെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരെ നേടിയിരിക്കുകയാണ് സായ് പല്ലവി. ധനുഷിനെക്കാൾ മികച്ച നർത്തകി, ധനുഷിന്റെ എക്കാലത്തെയും മികച്ച നൃത്ത ജോഡി ഇങ്ങനെയൊക്കെയാണ് ആരാധകര്‍ സായ് പല്ലവിയെ വിശേഷിപ്പിക്കുന്നത്. 

പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രഫി. യുവൻ ശങ്കർ രാജയുടെ തകർപ്പൻ സംഗീതം. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. മൊത്തത്തിൽ ഒരു ഡാൻസ് നമ്പറിനു വേണ്ട എല്ലാ ചേരുവകളും ചേർന്നാണു ഗാനം എത്തിയത്. ബാലാജി മോഹൻ സംവിധാനം ചെയ്ത മാരി-2വിലേതാണു ഗാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA