ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളുടെ വയലിൻ കവർ ശ്രദ്ധേയമാകുന്നു. തൃപ്പൂണിത്തുറ സ്വദേശിയായ വിശ്വനാഥ് ഒരുക്കിയ വയലിൻ വേർഷനാണ് ശ്രദ്ധേയമാകുന്നത്. കണ്ണാം തുമ്പി പോരാമോ, വെണ്ണിലാ ചന്ദനക്കിണ്ണം, മൗനം സ്വരമായ് എന്നീ ഗാനങ്ങളു‍ടെ വയലിൻ വേർഷനാണ് വിശ്വനാഥ് ഒരുക്കിയിരിക്കുന്നത്. 

Viswanath-2

 

തികച്ചും വ്യത്യസ്തമായി സിംഫണി ശൈലിലാണ് പശ്ചാത്തല സംഗീതം. മനോഹരമായ ദൃശ്യാവിഷ്കാരം വയലിൻ കവറിനു മിഴിവേകുന്നുണ്ട്. പ്രേംജിത്ത് നടേശനാണ് ആൽബത്തിന്റെ സംവിധാനം. പാശ്ചാത്യ സംഗീതത്തിലും കർണാടക സംഗീതത്തിലും ഒരു പോലെ വയലിൻ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് വിശ്വനാഥ്. ദി സൈലന്റ് ലേക്ക്- എ മ്യൂസിക്കൽ ഹാർമണി എന്നു പേരിട്ടിരിക്കുന്ന കവർ വേർഷനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com