ADVERTISEMENT

ലക്ഷ്യമില്ലാത്ത ചില യാത്രകളുണ്ടല്ലോ ജീവിതത്തില്‍. അങ്ങനെയൊരു യാത്രയിൽ കൂടെസഞ്ചരിക്കുകയാണു പതിഞ്ഞ താളത്തിലെത്തുന്ന ഈ പാട്ട്. 

പുതിയ വഴിയിലിനി യാത്രായാണു ചെറു ജീവിതങ്ങളിതിലേ

പങ്കു ചേർന്നു ചെറുകണ്ണുനീരുമുണ്ണും പാവം കൂട്ടുകാരി...

നജീം അർഷാദിന്റെ മനോഹര ശബ്ദത്തിൽ ഈ പാട്ടൊഴുകുകയാണ്. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. വരികളിലെ വാക്കുകളെ വേദനിപ്പിക്കാതെ എന്ന പോലെ പതിയെ സംഗീതം ഒരുക്കിയിരിക്കുന്നു അരുൺ വിജയ്. കാളിദാസ് ജയറാമും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന മിസ്റ്റർ ആന്റ് മിസ് റൗഡിയിലേതാണു ഗാനം. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. കാളിദാസ് കൊള്ളാമെന്നും ഭാവിയുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകൾ. അതേസമയം ജീത്തു ജോസഫ് സിനിമയായതിനാല്‍ വിജയിക്കും എന്നുറപ്പാണെന്നാണ് ചിലരുെട അഭിപ്രായം. 

ജീത്തുവിന്റെ തന്നെയാണു ചിത്രത്തിന്റെ തിരക്കഥയും. കോമഡി–എന്റർടെയ്നറായാണു ചിത്രം തീയറ്ററുകളിൽ എത്തുക. സായ്കുമാർ, വിജയരാഘവൻ, ഗണപതി, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അടുത്തയാഴ്ച ചിത്രം തീയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com