ADVERTISEMENT

 

നീയൊരാൾ മാത്രമെൻ

നെഞ്ചിലെ സ്വരം

നീയൊരാൾ മാത്രമെൻ

മണ്ണിലെ വരം

Romance

 

മധുരമായ ശബ്ദത്തിൽ ഒരു പ്രണയഗാനം കേൾക്കുന്നതെത്ര സുഖകരമാണ്. കാതിന് ഇമ്പമാകുകയാണ് ഈ ഗാനത്തിലൂടെ വീണ്ടും ശ്വേത മോഹന്റെയും നജീം അർഷാദിന്റെയും മനോഹര ശബ്ദം. പുതുമുഖങ്ങൾ എത്തുന്ന കളിക്കൂട്ടുകാർ എന്ന ചിത്രത്തിലേതാണു ഗാനം. വരികളിലെ പ്രണയം ചോരാതെ ആസ്വാദകരിലെത്തിക്കുന്നുണ്ട് ആലാപന മാധുരി. ബി.കെ. ഹരിനാരായണന്റെ വരികൾ. വിനു തോമസിന്റെ സംഗീതം. 

 

മനോഹരമായ ദൃശ്യങ്ങൾ ഗാനത്തിനു മിഴിവേകുന്നുണ്ട്. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നജീമിന്റെയും ശ്വേതയുടെയും ശബ്ദത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. വിനു തോമസിന്റെ സംഗീതത്തെ പ്രശംസിക്കുന്നവരും കുറവല്ല. ദേവദാസ്, രഞ്ജി പണിക്കർ, ഷമ്മി തിലകൻ, സലീം കുമാർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com