ADVERTISEMENT

ഗായിക ഹിരൺമയിക്കും സംഗീത സംവിധായകൻ ശ്യാമിനും ഒപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഗോപി സുന്ദർ. ഗുരുതുല്യനായി കാണുന്ന ശ്യാമിനെ നേരിൽ കണ്ടതിന്റെ സന്തോഷവും ഗോപിസുന്ദർ പങ്കുവച്ചു. പശ്ചാത്തല സംഗീതം എങ്ങനെ ആയിരിക്കണം എന്ന് പഠിപ്പിച്ച ആളോടൊപ്പം എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രങ്ങൾ പങ്കുവച്ചത്. 

 

ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ഇങ്ങനെ

 

'നിങ്ങൾ എന്റെ മുഖത്തെ അമ്പരപ്പ് ശ്രദ്ധിച്ചോ? എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ അതു മനസ്സിലാകും. കാരണം ഈ ഇരിക്കുന്ന മനുഷ്യൻ എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് സ്വാധിനിക്കുകയും അമ്പരപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ഒരാളാണ്. ജീവിതത്തിൽ അവിസ്മരണീയമായ ഒരു ദിനമാണ് ഇന്ന്. ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം കേൾക്കാൻ വേണ്ടി മാത്രം 'ന്യൂഡൽഹി' ഞാൻ 97 തവണ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ സംഗീതം എല്ലാ ദിവസവും അന്നും ഇന്നും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ മനുഷ്യനാണ് എന്നെ എങ്ങനെ പശ്ചാത്തല സംഗീതം നൽകണം എന്നു പഠിപ്പിച്ചത്. 

മഹാനായ ശ്യാം സാറിനൊപ്പം'

 

ഗോപി സുന്ദറിനൊപ്പം സുഹൃത്തായ ഗായിക ഹിരൺമയിയും ഉണ്ട്. കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദറുമായുള്ള പ്രണയ ബന്ധം ഹിരൺമയി സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയത്. എട്ടുവർഷമായി വിവാഹിതനായ ആളുമായി തനിക്കു ബന്ധമുണ്ടെന്ന കുറിപ്പോടെയാണ് ഗോപി സുന്ദറുമൊത്തുള്ള പ്രണയ ചിത്രം ഹിരൺമയി പങ്കുവച്ചത്. ചിത്രവും കുറിപ്പും വൈറലായതോടെ ഹിരൺമയിക്കെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ഉന്നയിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിമർശനങ്ങൾ കേട്ടതാണെന്നും ഇനിയും ഒളിച്ചോടാൻ കഴിയില്ലെന്നും ഹിരൺമയി കുറിപ്പിലൂടെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഗോപി സുന്ദറും ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com