ADVERTISEMENT

ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ഒരു ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലെ പ്രൊമോ ഗാനം എത്തി. പട്ടണം മാറീട്ടും പട്ടിണി മാറീട്ടും എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. ദിനു മോഹന്റെ വരികൾക്ക് അരുൺ രാജ് ആണ് സംഗീതം. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്‍ തന്നെയാണു ഗാനം ആലപിച്ചിരിക്കുന്നത്. 

 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. അച്ഛന്റെ സംവിധാനത്തില്‍ മകന്റെ പാട്ട് പൊളിച്ചു എന്നാണ് ചിലരുടെ കമന്റ്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'. മലയാളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളെല്ലാം ചിത്രത്തിൽ എത്തുന്നുണ്ട്. മനോജ് കെ. ജയൻ, ഹരിശ്രീ അശോകൻ, നന്ദു, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ദീപക്, ബിജുക്കുട്ടൻ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു. സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com