ADVERTISEMENT

ഏറെ സങ്കീർണതയിലൂടെ ജീവിതം കടന്നു പോകുന്നതിനിടെ ഒരു ബിന്ദുവിലെത്തുമ്പോൾ ആനന്ദത്തിന്റെ തുരുത്തു കണ്ടെത്താനാകും. അതൊരു യാത്രയിലൂടെയോ, അല്ലെങ്കിൽ അവിചാരിതമായി ജീവിതത്തിലേക്ക് കടന്നു വരുന്നവരിലൂടെയോ എല്ലാമാകാം അത്. അങ്ങനെ ആന്ദന്ദം നൽകുന്ന ഒരു ഗാനമാണ് സർവം താളമയത്തിലേത്. ഹരിചരണും അർജുൻ ചാണ്ടിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. എ.ആർ റഹ്മാന്റെ സംഗീതം.

 

ജി.വി. പ്രകാശ് കേന്ദ്ര കഥാപാത്രയമായി എത്തുന്ന ചിത്രമാണ് സർവം താളമയം. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. വർഷങ്ങൾക്കു ശേഷം രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർവം താളമയം. നെടുമുടി വേണു, സുമേഷ്, കുമരവേൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംഗീതത്തിനു വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രമാണ് സർവം താളമയം. കൃത്യമായ രാഷ്ട്രീയമുള്ള സിനിമ കൂടിയാണ് സർവം താളമയം. ദലിത് വിഭാഗത്തിൽപ്പെടുന്ന യുവാവ് വാദ്യങ്ങളോടുള്ള താത്പര്യം കാരണം മൃദംഗം പഠിക്കാൻ നടത്തുന്ന പോരാട്ടമാണു ചിത്രത്തിന്റെ പ്രമേയം. 

 

സവർണ മേധാവിത്തമുള്ള സമൂഹത്തിലേക്ക് ഒരു ദലിതൻ കടന്നു വരുമ്പോൾ എന്തെല്ലാം പ്രശ്നങ്ങൾ അയാൾക്കു നേരിടേണ്ടി വന്നു എന്നതും ചിത്രത്തിൽ വ്യക്തമാക്കുന്നു. മുപ്പത്തിയൊന്നാമത് ടോക്യോ ചലച്ചിത്ര മേളയുടെ ഒഫീഷ്യൽ സെലക്ഷനായി ചിത്രം പ്രദർശിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com