ADVERTISEMENT

ഗോവിന്ദ് വസന്ത എന്ന സംഗീത സംവിധായകനെ ആസ്വാദകർ ഓർക്കാൻ 96 ലെ ഒറ്റഗാനം മതി. എന്നാൽ അതിലും എത്രയോ മുൻപു തന്നെ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്റിലൂടെ മലയാളിക്ക് ഗോവിന്ദിനെ സുപരിചിതമാണ്. ഇത്തവണ സംഗീതത്തിലൂടെ അല്ല. ഗംഭീരമായ മേക്ക് ഓവറിലൂടെയാണ് ഗോവിന്ദ് ആരാധകരെ അമ്പരപ്പിച്ചത്. ഫെമിനിസ്റ്റ് എന്നെഴുതിയ ടീഷർട്ടും ധരിച്ച് വ്യത്യസ്തമായ ലുക്കിലാണ് ഗോവിന്ദ് എത്തിയത്. 

 

വണ്ണമുള്ള ശരീരമുള്ള തൈക്കുടം ബാന്റിലെ ഗോവിന്ദിനെയായിരുന്നു മലയാളിക്ക് പരിചയം. എന്നാല്‍ ഇപ്പോൾ കഥയാകെ മാറി. ആ ഗോവിന്ദ് തന്നെയാണോ ഇപ്പോഴത്തെ ഫോട്ടോയിലുള്ളതെന്നാണ് ആരാധകരുടെ സംശയം. എന്നാൽ ഒട്ടും സംശയം വേണ്ട. അയാൾ തന്നെയാണ് ഇയാൾ. ഗോവിന്ദ് നിങ്ങൾ വേറെ ലെവലാണെന്നാണ് ആരാധകരുടെപക്ഷം. എന്നാൽ ഗോവിന്ദ് തടി കുറച്ചതു ഇഷ്ടപ്പെടാത്തവരുമുണ്ട്. ആ തടി ഗോവിന്ദിന് അഴകായിരുന്നു എന്നാണ് ഇത്തരക്കാരുടെ അഭിപ്രായം. 

 

കുറച്ചു നാളായി കഠിന പ്രയത്നത്തിലൂടെ തടികുറയ്ക്കുകയായിരുന്നു ഗോവിന്ദ്. ഏതാനും മാസങ്ങൾക്കു മുൻപ് ഇതുസംബന്ധിച്ച് ഗോവിന്ദ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടിരുന്നു. ശരീരം സൂക്ഷിച്ചാൽ നമുക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നാണ് അന്ന് ഗോവിന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഏതായാലും പുതിയ ലുക്കിലുള്ള ഗോവിന്ദിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com