ADVERTISEMENT

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരാട്ടീണങ്ങളിലൊന്നാണ് 'മേലെ മേലെ മാനം'. ഈ പാട്ടിനു വ്യത്യസ്തമായ കവറുമായി എത്തുകയാണ് ഗായിക അഞ്ജു ജോസഫും കൂടെയൊരു കൊച്ചുമിടുക്കിയും. അഞ്ജുവിന്റെ ഹൃദയം തൊടുന്ന ആലപനവും കൂടെയുള്ള കുഞ്ഞുമോളുടെ കുസൃതിയും ആസ്വാദക മനം കവരുകയാണ്. സച്ചിൻ സാം ആണ് സംഗീതം ഒരുക്കുന്നത്. 

 

ബേബി തന്‍വിയാണ് അഞ്ജുവിനൊപ്പം എത്തുന്നത്. അഞ്ജുവിന്റെ ശബ്ദ മാധുരിയെ പുകഴ്ത്തുകയാണ് ആസ്വാദകർ. ഇത്രയും മനോഹരമായി ഈ ഗാനം ഇതുവരെ കേട്ടില്ലെന്നാണ് ചിലരുടെ കമന്റ്. അതേസമയം മറ്റു ചിലരാകട്ടെ അവർക്കിഷ്ടമുള്ള മലയാളം ഗാനങ്ങൾ അഞ്ജുവിന്റെ ശബ്ദത്തിലൂടെ കേൾക്കാനുള്ള ആഗ്രഹവും അറിയിക്കുകയാണ്. 

 

1995ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം നമ്പർവൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തിലെതാണു ഗാനം. ജെറി അമല്‍ ദേവിന്റെ സംഗീതം. എസ്. ജാനകിയും യേശുദാസും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com