കൺനിറയാതെ കാണാനാകില്ല; ചില 'കുഞ്ഞു' ജീവിതങ്ങള്‍ ഇങ്ങനെയാണ്

kunni
SHARE

മാതൃത്വത്തോളം മനോഹരമായ അവസ്ഥ ഭൂമിയിൽ ഉണ്ടോ എന്നതു സംശയമാണ്. പകരം വയ്ക്കാനാകാത്ത സ്നേഹം അമ്മയിൽ നിന്നല്ലാതെ എവിടെ നിന്നാണു കുഞ്ഞിനു ലഭിക്കുക? താരാട്ടിന്റെ  ഈണം കേട്ട് അമ്മയുടെ മടിയിലുറങ്ങുന്ന അത്രയും സുരക്ഷിതത്വം ലോകത്ത് എവിടെയും കിട്ടില്ല. ആ മനോഹാരിതയെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയാണ് കുന്നി എന്ന മ്യൂസിക്കൽ വിഡിയോ. 

അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും കേരളത്തിലെത്തുന്ന എല്ലാവരെയും സംശയത്തോടെ നോക്കുന്ന പൊതു സ്വഭാവം മലയാളിക്കുണ്ട്. എന്നാൽ അങ്ങനെയല്ല, ഏത് നാട്ടിലും മനസ്സിൽ നന്മനിറഞ്ഞവരും സത്യസന്ധമായി ജീവിക്കുന്നവരും ഉണ്ടെന്നു പറഞ്ഞുവെക്കുന്നു ഈ മ്യൂസിക് വിഡിയോ. ഒപ്പം ലോകത്തിലേറ്റവും മനോഹരമായ സ്നേഹം സഹജീവികളോടുള്ള സഹവർത്തിത്വമാണെന്നു ഓർമിപ്പിക്കുകയാണ് കുന്നി അതിമനോഹരമായ താരാട്ടിലൂടെ. 

കണ്‍മഷി കണ്ണല്ലേടി, കുന്നീ നിനക്കെന്തൊരു ചന്തമെടീ...

കൺമഷി കാതിലെന്നും കുന്നി നീ കൊഞ്ചിക്കരയല്ലെടീ...

കൺമഷിയും കൈവളയും കാൽത്തളയും എന്തിനാടീ...

ഈ തരാട്ടിന്റെ ഈണമെത്തുന്നത് പ്രേക്ഷകന്റെ ഹൃദയത്തിലേക്കാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുകയാണ് ഈ മ്യൂസിക് ഷോർട്ട് ഫിലിം. യുട്യൂബിൽ തരംഗമായ കടുംകാപ്പി എന്ന ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഈ ചിത്രത്തിനു പിന്നിൽ. നിഖിൽ ടി.ടിയാണ് ഈ ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും. നിഖിൽ ചന്ദ്രനാണു സംഗീതവും ആലാപനവും. നിഖിൽ എസിന്റെതാണു വരികൾ. ആതിര നികത്തിൽ, അരുൺ നാരായണൻ, ഹരികൃഷ്ണൻ എന്നിവരാണു വേഷമിട്ടിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA