ADVERTISEMENT

ധ്യാന്‍ ശ്രീനിവാസൻ നായകനാകുന്ന ‘സച്ചിനി’ലെ പുതിയഗാനം എത്തി. ‘കാറ്റിൽ പൂംകാറ്റിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. വിനീത് ശ്രീനിവാസന്റെ ആലാപനം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു, ‍

കാറ്റിൽ പൂങ്കാറ്റിൽ 

കേൾക്കാം താരാട്ടിൽ

img845-03

എല്ലാമിന്നെല്ലാം പെണ്ണേ നീയാണ്

പ്രണയം നിറയുന്നതാണ് വരികൾ. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസന്റെ പുതിയ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മുൻപത്തേതിലും ധ്യാൻ ഒരുപാട് വണ്ണംവച്ചിരിക്കുന്നതായാണ് ആരാധകരുടെ വിലയിരുത്തൽ. ഇത് ചെറുതായൊന്നു നിരാശപ്പെടുത്തുന്നുണ്ടെങ്കിലും വിനീതിന്റെ ആലാപനം അതിമനോഹരമാണെന്നാണ് ആസ്വാദകർ പറയുന്നത്. ഇപ്പോൾ ധ്യാനിനെ വിനീതിനെ പോലുണ്ടെന്നു പറയുന്നവരും കുറവല്ല.

അജുവർഗീസ്, മണിയന്‍ പിള്ള രാജു, മാല പാർവതി, രഞ്ജി പണിക്കർ, അപ്പാനി ശരത്. രമേഷ് പിഷാരടി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഹാസ്യത്തിനു പ്രാധാന്യം നൽകുന്നതാണു ചിത്രം. സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാൻ എത്തുന്നത്. ക്രിക്കറ്റിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛൻ മകന് സച്ചിൻ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം വൈകാതെ തീയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com