sections
MORE

വന്യസ്വപ്നം കണ്ട പതിമൂന്നുകാരൻ; സ്വന്തമാക്കിയത് കോടികൾ; അത്ഭുതത്തോടെ നോക്കി ലോകം

Lidiyan-Nadhaswaram
SHARE

ലിഡിയൻ. അതാണ് അവന്റെ പേര്. ചെന്നൈ സ്വദേശി. പതിമൂന്നാം വയസ്സിൽ പിയാനോയിൽ മാന്ത്രികത തീർത്ത് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ലിഡിയൻ. വിനോദത്തിലെ ഒളിമ്പിക്സ് എന്നു വിശേഷിപ്പിക്കുന്ന ദി വേൾഡ്സ് ബെസ്റ്റ് ഷോയാണ് ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ പ്രതിഭയായി ലിഡിയനെ തിരഞ്ഞെടുത്തത്. ഒരു മില്യൺ ഡോളറാണ് സമ്മാനത്തുക. ഇന്ത്യൻ കറൻസ് ഏഴരക്കോടിയോളം രൂപ

ചെറുപ്രായത്തിൽ പിയാനോയിൽ അസാമാന്യകഴിവുനേടിയിരിക്കുന്നു ലിഡിയൻ. തമിഴ് സംഗീത സംവിധായകൻ വർഷൻ സതീഷിന്റെ മകനാണ്. പിയാനോയിലെ ഒരു സ്കെയിലാണ് ലിഡിയൻ. പേര് അന്വർഥമാക്കും വിധം പിയാനോയിൽ പ്രായത്തിൽ കവിഞ്ഞ പ്രാഗത്ഭ്യം ലിഡിയൻ തെളിയിച്ചു. കണ്ണടച്ച് ലിഡിയൻ പിയാനോ വായിക്കുന്ന വിഡിയോ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഈ പതിമൂന്നുകാരന്റെ ഒരു ദിനം തുടങ്ങുന്നതും അവസാനിക്കുന്നതും സംഗീതത്തിലാണ്. എല്ലാ ദിവസവും എട്ടുമണിക്കൂറോളം ലിഡിയൻ പരിശീലനം നടത്തും. കുഞ്ഞായിരിക്കുമ്പോൾ തന്നെ ലിഡിയനിൽ പിയാനിസ്റ്റിന്റെ കഴിവുകളുണ്ടെന്ന് മനസ്സിലായിരുന്നതായി പിതാവ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘അവന് പതിനെട്ടുമാസം പ്രായമുള്ളപ്പോഴാണ് അക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. വിരലുകൾ എപ്പോഴും പിയാനോയിലെന്ന പോലെ അവൻ ചലിപ്പിക്കുമായിരുന്നു. ആദ്യമൊന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അവന്റെ മുന്നിൽ പതിവായി ഞാൻ പിയാനോ വായിക്കുമായിരുന്നു. അത് വളരെ വേഗത്തിൽ അവൻ പഠിച്ചെടുക്കുന്നതു കണ്ടപ്പോൾ അത്ഭുതം തോന്നി.' നാലാം മാസം  മുതൽ തന്നെ ലിഡിയന്റെ വിരലുകളുടെ ചലനം അതിശയിപ്പിച്ചിരുന്നതായും പിതാവ്‍ വർഷൻ സതീഷ് പറഞ്ഞു. 

ഈ ചെറുപ്രായത്തിൽ തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് ലിഡിയൻ. മാത്രമല്ല, സംഗീത സംവിധാനത്തിൽ പിതാവിനെ സഹായിക്കുകയും ചെയ്തു. ഒരിക്കൽ എന്താണ് സ്വപ്നമെന്നു ചോദിച്ചപ്പോൾ ലിഡിയൻ പറഞ്ഞത് തന്നെ അതിശയപ്പെടുത്തിയതായും പിതാവ് കൂട്ടിച്ചേർത്തു. ‘ എനിക്കൊരു സ്വപ്നമുണ്ട്. വന്യമായ ഒന്ന്. കേൾക്കുന്നവർക്ക് തമാശയായി തോന്നാം. എങ്കിലും പറയാം. ലോകം അറിയപ്പെടുന്ന പിയാനിസ്റ്റാകണം. എന്നിട്ട് ചന്ദ്രനിൽ പോയി പിയാനോ വായിക്കണം.’– ലിഡിയൻ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA