ADVERTISEMENT

മറന്നു പോയോ ഡാന്‍സിങ് അങ്കിളിനെ? ഗോവിന്ദയുടെ തകർപ്പൻ ചുവടുമായി എത്തി സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സൃഷ്ടിച്ച മധ്യപ്രദേശിലെ പ്രഫസർ സഞ്ജീവ് ശ്രീവാസ്തവ. ഗോവിന്ദയുടെ ‘ആപ് കെ ആ ജാനെ സെ’ എന്ന ഗാനത്തിന്  ചുവടുവെക്കുന്ന അങ്കിളിന്റെ വിഡിയോ വൈറലായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ തന്നെയാണു കക്ഷിയെ കണ്ടെത്തിയതും. ഏതായാലും പഴയതുപോലെയല്ല, ഇത്തളണ ഡാൻസിങ്  എത്തുന്നത്. സ്വന്തമായി ഒരു മ്യൂസിക് വിഡിയോ തന്നെ ഇറക്കിയിരിക്കുകയാണ് അദ്ദേഹം. 

ഇത്തവണ ആരെയും അനുകരിക്കുന്നില്ല. എല്ലാം സ്വന്തം സ്റ്റെപ്പുകൾ തന്നെ. പ്രശസ്ത ഗായകൻ ബെന്നി ദയാലുമായി ചേർന്നാണ് വിഡിയോ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗീത സംവിധായകൻ ജസീമാണ് ‘ചാച്ചാ നാചാ’ എന്ന മ്യൂസിക് വിഡിയോയ്ക്ക് ഈണം പകർന്നിരിക്കുന്നത്. അങ്കിളിന്റെ കാര്യത്തിൽ വയസ്സ് എന്നതൊരു സംഖ്യ മാത്രമാണെന്നാണ് ആരാധകരുടെ പ്രതികരണം. 

ഗോവിന്ദയുടെ ഗാനത്തിനുള്ള ഡാൻസിങ് അങ്കിളിന്റെ ചുവടുവെപ്പിന് അർജുൻ കപൂർ, രവീണ ടെന്റൻ, അനുഷ്ക ശർമ, ദിയ മിർസ എന്നിങ്ങനെയുള്ളവർ സമൂഹമാധ്യമങ്ങളില്‍ അഭിനനന്ദന പ്രവാഹവുമായി എത്തിയിരുന്നു. ഒരുലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഏതായാലും അങ്കിളിന്റെ പുതിയ മ്യൂസിക് വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com