അസാധ്യ മെയ്‌വഴക്കം; ‘റൗഡി ബേബി’ക്ക് ചുവടുവച്ച് ‘96’ലെ കുട്ടിജാനു; കണ്ടതു ലക്ഷങ്ങള്‍

janu
SHARE

‘റൗഡി ബേബി’ക്കു ചുവടുവെക്കാത്തവര്‍ പുതുതലമുറയിൽ കുറവായിരിക്കുമെന്നു തന്നെ പറയേണ്ടി വരും. ടിക്ടോക്കിലും അല്ലാതെയുമെല്ലാം തരംഗമായി മാറി റൗഡി ബേബി. ചലച്ചിത്ര താരങ്ങളടക്കമുള്ളവർ റൗഡി ബേബിക്കു ചുവടുവച്ചു. ഏറ്റവും ഒടുവിൽ റൗഡിബേബിക്കു തകർപ്പൻ ഡാൻസുമായി എത്തുകയാണ് ‘96’ലെ കുട്ടി ജാനു ഗൗരി ജി കൃഷ്ണൻ.  

ഒരു ചലച്ചിത്ര പുരസ്കാര വേദിയിലായിരുന്നു ഗൗരിയുടെ ഡാൻസ്. യുട്യൂബിലെത്തി ഒരു ദിവസത്തിനകം കണ്ടതു മൂന്നുലക്ഷത്തോളം പേരാണ്. മികച്ച പ്രതികരണമാണു ഗൗരിയുടെ ഡാൻസിനു സമൂഹമാധ്യമങ്ങളിൽ പ്രതികരണമാണു ലഭിക്കുന്നത്. ‘ഗൗരി എന്ന പേരിലൊന്നും അല്ല, ഞങ്ങളുടെ ജാനു സൂപ്പറാണ്’ എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. നേരത്തെ നവ്യ നായരടക്കമുള്ളവരുടെ റൗഡി ബേബി ഡാൻസ് തരംഗമായി മാറിയിരുന്നു.

സായ് പല്ലവിയും ധനുഷും ഒരുമിച്ചെത്തുന്ന ഗാനം ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു. ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനമെന്ന ബഹുമതി നേടി ഗാനം. സായ് പല്ലവിയുടെ തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. പ്രഭുദേവയാണ് കൊറിയോഗ്രഫി. യുവൻ ശങ്കർരാജയുടെ സംഗീതം. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA