അൽപം കൂടി കാത്തിരിക്കൂ; ആ സര്‍പ്രൈസ് ഉടനെത്തും: നിക് ജോനാസ്

Nickjonas-priyanka
SHARE

അഞ്ചുവർഷങ്ങള്‍ക്കു ശേഷം ജോനാസ് സഹോദരൻമാരുടെ മ്യൂസിക് വിഡിയോ എത്തിയപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. ജോനാസ് സഹോദരൻമാരുടെ അടുത്ത വിഡിയോ എപ്പോഴാണെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് നിക് ജോനാസിന്റെ പുതിയ വിഡിയോ എത്തുന്നത്.

ഒരേപോലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് നിക് ജോനാസും സഹോദരൻ ജോ ജോനാസും എത്തുന്നത്.   ‘ഇനിയും കാത്തിരിക്കാൻ. ഞങ്ങൾ ജോനാസ് സഹോദരൻമാരുടെ പുതിയ മ്യൂസിക് വിഡിയോയ്ക്കായുള്ള കാത്തിരിപ്പിലാണ്.’ എന്നിങ്ങനെയാണ് ആരാധകരുടെ നിക് ജോനാസ് പങ്കുവച്ച വിഡിയോയ്ക്ക് കമന്റുകൾ. പുതിയ മ്യൂസിക് വിഡിയോയ്ക്കുള്ള തയ്യാറെടുപ്പാണ് ഇതെന്ന് ഇരുവരുടെയും വേഷവിതാനം കണ്ടാൽ അറിയാമെന്നു പറയുന്നവരും ഉണ്ട്. അൽപം കൂടി കാത്തിരിക്കൂ. ആ സർപ്രൈസ് ഉടൻ എത്തുമെന്നാണ് നിക് ജോനാസിന്റെ പ്രതികരണം. ഏതായാലും ജോനാസ് സഹോദൻമാരുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

‘സക്കർ’ എന്ന മ്യൂസിക് ആൽബത്തിലൂടെ അഞ്ചുവർഷങ്ങൾക്കു ശേഷം ജോനാസ് ഒരുമിച്ച് ആരാധകരിൽ ഏറെ പ്രതീക്ഷയുണ്ടാക്കിയിരുന്നു. സഹോദരൻമാർ തമ്മിലുള്ള പിണക്കം തീർത്തത് പ്രിയങ്കയുടെ ഇടപെടലാണെന്നു നിക് ജോനാസ് പറഞ്ഞിരുന്നു. സഹോദരൻമാരായ നിക് ജോനാസ്, കെവിൻ ജോനാസ്, ജോ ജോനാസ് എന്നിവരും അവരുടെ പങ്കാളികളായ പ്രിയങ്ക ചോപ്ര, ഡാനിയല്‍, സോഫി ടർനർ എന്നിവരുമാണ് വിഡിയോയിൽ. പ്രണയവും ജീവിതവുമാണ് ഗാനത്തിൽ നിറയുന്നത്. 

View this post on Instagram

SHOOTING WHAT NICHOLAS?!?!

A post shared by Jonas Brothers FanPage (@thosejonasboys) on

മ്യൂസിക് വിഡിയോ എത്തുന്നതിനു മുൻപു തന്നെ ഗാനത്തിന്റെ ഒരു ഭാഗം നിക് ജോനാസ് തന്റെ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. 2013ൽ പുറത്തിറങ്ങിയ ഫസ്റ്റ് ടൈം ആയിരുന്നു ജോനാസ് സഹോദരൻമാർ അവസാനം ചെയ്ത ആൽബം. പിന്നീട് ഇവരുടെ ബന്ധത്തിൽ അകൽച്ച സംഭവിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA