ADVERTISEMENT

ഏറെ ആരാധകരും അതിനൊപ്പം തന്നെ വിമർശകരുമുള്ള താരമാണ് പ്രിയ പി വാര്യർ. പ്രിയയുടെ വിഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഏറ്റവും ഒടുവിൽ ടിക് ടോക്കിൽ എത്തിയ ഡാൻസ് വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ‘ഒട്ടകത്തെ തട്ടിക്കോ’ എന്ന ഗാനത്തിനാണ് പ്രിയയുടെ ചുവടുവെപ്പ്. 

 

പ്രിയയുടെ ഡാൻസിനു പിന്നാലെ ട്രോളൻമാരുമെത്തി. പലസിനിമകളിലെ ഹാസ്യരംഗങ്ങൾ കൂട്ടിച്ചേർത്ത് എത്തുന്ന ട്രോളിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. ‘പ്രിയയുടെ ഡാൻസ് നല്ലതാണ്. ഇത്തരം ട്രോൾ നീക്കങ്ങൾ ശരിയല്ല. കാരണം ഒരാളെ അപമാനിക്കുന്നതിനു പരിധിയുണ്ട്. അത് അവർക്കുണ്ടാക്കുന്ന മാനസിക പ്രയാസം ചെറുതായിരിക്കില്ല’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. 

 

‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. നടി ശ്രീദേവിയുടെ ജീവിത കഥയെ ആസ്പദമാക്കി എത്തുന്ന ‘ശ്രീദേവി ബംഗ്ലാവി’ലൂടെ ബോളിവുഡിലും അരങ്ങേറ്റംകുറിച്ചിരിക്കുകയാണ് പ്രിയ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com