ADVERTISEMENT

സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് മലയാളത്തിന്റെ പ്രിയഗായിക ഗായത്രി അശോകന്റെയും ഭർത്താവ് പുർബയാൻ ചാറ്റർജിയുടെയും ഗാനം. ബോളിവുഡ് ചിത്രം കലങ്കിലെ ടൈറ്റിൽ ട്രാക്കാണ് ഇരുവരും ചേർന്നു പാടുന്നത്. പ്രീതത്തിന്റെ സംഗീതത്തിൽ അർജിത് സിങ് ആലപിച്ച ടൈറ്റിൽ ഗാനമാണ് ഇരുവരും അവരുടേതായ ശൈലിയിൽ ആലപിക്കുന്നു. ഗായത്രിയുടെ ഭർത്താവ് പുർബയാൻ ചാറ്റർജി പങ്കുവച്ച വിഡിയോ ട്വിറ്ററിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. 

 

മൂന്നുവർഷം മുൻപാണ് ബംഗാളി സിത്താർ വാദകനും ഗായകനുമായ പുർബായൻ ചാറ്റർജിയെ വിവാഹം കഴിച്ചത്. നിരവധി സംഗീതവേദികളിൽ ഇരുവുരും ഒരുമിച്ച് എത്താറുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രാവിണ്യം തെളിയിച്ച ഗായത്രി മുംബൈയിലാണു താമസം. 

 

വരുണ്‍ ധവാന്‍, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കലങ്ക്. അഭിഷേക് വർമ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കരൺജോഹറാണ്.  ചിത്രത്തിലേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വിഭജനകാലത്തെ പ്രണയകഥയാണ് ചിത്രം പറയുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com