ADVERTISEMENT

ഫഹദ് ഫാസിൽ നായകനാകുന്ന അതിരൻ എന്ന പുതിയ ചിത്രത്തിലെ ആട്ടുതൊട്ടിൽ എന്ന വിഡിയോ ഗാനം പുറത്തിറങ്ങി. രഞ്ജി പണിക്കരും ചിത്രത്തിലെ നായികയായ സായ് പല്ലവിയും നിറഞ്ഞു നിൽക്കുന്ന ഇൗ ഗാനം ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതാണ്. 

 

വിനായക് ശശികുമാർ എഴുതി പി.എസ്. ജയഹരി സംഗീതം കൊടുത്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്  പി.ജയചന്ദ്രനാണ്. അദ്ദേഹത്തിനൊപ്പം ഗായത്രി അയ്യപ്പദാസ്, സരയൂ എസ്.നായർ എന്നിവരും ഗാനം ആലപിച്ചിരിക്കുന്നു. അതിമനോഹരമായ വിഷ്വലുകളും നാട്ടിൻപുറത്തിന്റെ ഭംഗിയും മികച്ച സംഗീതത്തിനൊപ്പം ഒത്തു ചേർന്നപ്പോൾ മലയാളി പ്രേക്ഷകർക്ക് ലഭിച്ചത് മികവുറ്റ ഒരു ഗാനമാണ്. 

 

ഫഹദും സായ് പല്ലവിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതിരൻ ഒരു സൈക്കോ ത്രില്ലറാണ്. തീയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സെഞ്ചുറി ഫിലിംസാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com