ADVERTISEMENT

കേരളക്കരയാകെ ഇളക്കി മറിച്ച ഗാനമായിരുന്നു മോഹൻലാൽ ചിത്രം ‘വെളിപാടിന്റെ പുസ്തക’ത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മൽ’‍. കേരളത്തിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഈ ഗാനത്തിനു ആരാധകരേറെയായി. റിലീസ് ചെയ്തു നിശ്ചിത കാലയളവിൽ തന്നെ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാളം ഗാനമായി മാറി ‘ജിമിക്കി കമ്മൽ’. ഇപ്പോഴിതാ സകല റെക്കോർഡുകളും തകർക്കുകയാണു ഗാനം. 

 

യുട്യൂബിൽ നൂറു മില്യൺ കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാളഗാനമായി മാറി ‘ജിമിക്കി കമ്മൽ’. അനിൽ പനച്ചൂരാന്റെ വരികൾക്കു ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. വിനീത് ശ്രീനിവാസൻ, രഞ്ജിത്ത് ഉണ്ണി എന്നിവർ ചേർന്ന് ആലപിച്ച ഗാനം ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു. ഗാനത്തിനു നിരവധി പേർ പലരീതിയിൽ ചുവടുവെക്കുന്ന വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ  തരംഗമായിരുന്നു. 

 

സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്നെയാണു ഗാനം നൂറു മില്യൺ കടന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  ‘പ്രിയപ്പെട്ടവരേ, നൂറു മില്യൺ കാഴ്ചക്കാരുമായി മുന്നേറുന്ന ആദ്യ മലയാള ഗാനമായി മാറിയിരിക്കുകയാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന കുറിപ്പോടെയാണ് ഷാൻ  വാർത്ത പങ്കുവച്ചത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com