ADVERTISEMENT

മമ്മൂട്ടിയുടെ ഡാൻസ് നിരവധി തവണ ആരാധകർ വിവിധ സിനിമകളിലൂടെ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ വേറിട്ട രീതിയിൽ ചുവടുവച്ച് എത്തുകയാണ് ആരാധകരുടെ പ്രിയതാരം. കുട്ടികൾക്കൊപ്പം ചുവടുവെക്കുന്ന താരത്തിന്റെ വിഡിയോ ഇപ്പോൾ വൈറലാകുകയാണ്. മധുരരാജയുടെ ചിത്രീകരണ വേളയിലെ താരത്തിന്റെ ഡാൻസ് വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

 

ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിന്റെ ചിത്രീകരണ വേളയിലുള്ള വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കുട്ടികള്‍ക്കൊപ്പം രസകരമായി ചുവടുവെക്കുകയാണു താരം. 

 

വൈശാഖനാണു ചിത്രത്തിന്റെ സംവിധാനം. നെടുമുടി വേണു, സിദ്ധിഖ്, ഷംന കാസിം, അന്ന രേഷ്മ രാജൻ, അനുശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com