ADVERTISEMENT

തിരഞ്ഞെടുപ്പു കാലത്തു രാഹുൽഗാന്ധിക്കും കോൺഗ്രസിനുമായി പാട്ടൊരുക്കി യുവാക്കൾ. രാഹുൽഗാന്ധിയെ വാനോളം പുകഴ്‍ത്തിയാണ് ‘രാഗാ ആന്തം’ എന്നു പേരിട്ടിരിക്കുന്ന ഗാനം എത്തുന്നത്. 

 

‘നായകനും, പാലകനും, നിറവേറ്റുന്നവനും 

നീ തന്നെയാണ്.. 

എന്റെ ജീവൻ എന്നത് 

എന്റെ മണ്ണും, എന്റെ കോൺഗ്രസുമാണ്..

ഞങ്ങളുടെ മനസ്സിലെ നേതാവ് നീതന്നെയാണ്. 

ഇപ്പോൾ കൂടെയുണ്ടായിരിക്കേണ്ടത് 

ഞങ്ങളുടെ കർത്തവ്യമാണ്.

നിർഭയനായി മുൻപോട്ടു പോവുക.

ഞങ്ങൾ കൂടെയുണ്ടാകുമെന്നത് 

ഈ നാടിന്റെ വാക്കാണ്’

 

ചലച്ചിത്ര പ്രവർത്തകനായ  സോജു ജോഷ്വയുടെതാണു വരികള്‍. ‘കക്ഷി അമ്മിണിപ്പിള്ള’യിലെ ‘തലശേരിപ്പാട്ടി’ലൂടെ ശ്രദ്ധേയനായ സാമുവൽ എബിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതവും സാമുവൽ എബിയുടെതു തന്നെ. സോജു ജോഷ്വാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു മലനാടൻ റെട്രോ’യ്ക്ക് സംഗീത സംവിധാനം നിർവഹിക്കുന്നതും എബിയാണ്

 

യൂട്യൂബിൽ മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. വരികളും സംഗീതവും അണികളിൽ ആവേശമുണർത്തുന്നതാണെന്നാണ് ആസ്വാദകരുടെ പ്രതികരണം. . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com