ADVERTISEMENT

നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വിനയ പ്രസാദ് എന്ന പേരു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന കഥാപാത്രം  ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവി തന്നെയായിരിക്കും. ഒരു ശാലീന സുന്ദരി. വർഷങ്ങൾക്കു ശേഷം അവർ അമ്മയായി എത്തിയപ്പോഴും മലയാളി ഓർത്തത് ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവിയെ തന്നെയാണ്. ഇതുവരെ കാണാത്ത മറ്റൊരു വേഷത്തിൽ കാണുകയാണ് വിനയ പ്രസാദിനെ നമ്മൾ. 

 

പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം പഴയൊരു കന്നട ഗാനവുമായി എത്തുകയാണ് വിനയ പ്രസാദ്. 1994ൽ പുറത്തിറങ്ങിയ സാമ്രാട് എന്ന ചിത്രത്തിലെ നിംകടേ... എന്ന ഗാനമാണ് എസ്പിബിക്കൊപ്പം വിനയ പാടുന്നത്. ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും വിനയ പ്രസാദ് തന്നെയാണ്. എസ്പിബിക്കൊപ്പമുള്ള വിനയയുടെ പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

 

ഇരുപതുലക്ഷത്തോളം ആളുകൾ വിനയ പ്രസാദിന്റെ പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ടു. വിഡിയോയ്ക്ക് താഴെ മലയാളത്തിൽ വന്ന കമന്റ് ഇങ്ങനെയാണ്. ‘നമ്മുടെ ശ്രീദേവിയല്ലേ ഇത്. ഇവർ ഒരു ഗായിക കൂടിയാണെന്ന് അറിയുന്നത് ഇപ്പോഴാണ്.’ വിനയ പ്രസാദ് നല്ലൊരു ഗായിക കൂടിയാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആരാധകർ പറയുന്നു. കന്നട, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനേത്രി എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വിനയ. ഏതായാലും സിനിമയ്ക്കൊപ്പം തന്നെ വിനയയുടെ പാട്ടും ഏറ്റെടുത്തു കഴിഞ്ഞു അവർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com