വൈറലെന്നാൽ എമ്മാതിരി വൈറൽ; പന്തൽ പണിക്കു വന്നു പാട്ടു പാടി ആളെ കയ്യിലെടുത്തു

Viral-Video
SHARE

മകനെ ഉറക്കാൻ പാടിയ പാട്ടിലൂടെയാണ് മലയാളികൾ ചന്ദ്രലേഖയെ അറിഞ്ഞത്. വൈറലായ എത്രയെത്ര പാട്ടുകൾ, എത്രയെത്ര ഗായകർ..സോഷ്യൽ മീഡിയ സജീവമായതോടെ അറിയപ്പെടാതിരുന്ന നിരവധി കലാകാരന്മാരെ നാം അറിഞ്ഞു.

അത്തരത്തിലൊരു കലാകാരനെ ആഘോഷിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ.  പന്തലുപണിക്ക് വന്ന ചെറുപ്പക്കാരൻ മൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പാടുന്ന പാട്ടാണ് വൈറലായിരിക്കുന്നത്. വിജയ്‌യും സിമ്രാനും അഭിനയിച്ച ‘തുള്ളാത്ത മനവും തുള്ളും’ എന്ന ചിത്രത്തിലെ ‘ഇന്നിസൈ പാടി വരും’ എന്ന ഗാനമാണ് യുവാവ് അതിമനോഹരമായി പാടുന്നത്. 

ആദ്യം വെറുതെ ഒരു ശ്രമം നടത്തി നോക്കിയപ്പോൾ, ചുറ്റും നിന്നവർ പ്രോത്സാഹിപ്പിച്ചു. മുഴുവൻ പാടാൻ ആവശ്യപ്പെട്ടു. അൽപം മടിച്ചാണെങ്കിലും പാട്ട് പൂർത്തിയാക്കിയ ശേഷമാണ് യുവാവ് മൈക്ക് താഴെവെച്ചത്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കുള്ളില്‍ നിരവധി പേരാണ് വിഡിയോ പങ്കുവെച്ചത്. യുവാവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് നിറയെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA