ADVERTISEMENT

സിംഗപൂർ എയർലൈൻസിനെതിരെ പൊട്ടിത്തെറിച്ച് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. യാത്രയിൽ സംഗീത ഉപകരണം ഒപ്പം കൊണ്ടുപോകാൻ എയർ ലൈൻസ് അനുമതി നിഷേധിച്ചതാണ് ശ്രേയയെ ചൊടിപ്പിച്ചത്. എയർലൈൻസിനെതിരായ ശ്രേയയുടെ ട്വീറ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 

 

'സംഗീതജ്ഞരോ അവരുടെ വിലയേറിയ ഉപകരണങ്ങളോ വിമാനത്തിൽ വേണ്ടതില്ലെന്നാണ്  സിംഗപ്പൂർ എയർലൈൻസിന്റെ നിലപാട്. നന്ദി. ഒരു പാഠം പഠിച്ചു''- ശ്രേയ ട്വിറ്ററിൽ കുറിച്ചു.ശ്രേയയുടെ ട്വീറ്റ് ചർച്ചയായതോടെ ക്ഷമാപണവുമായി സിംഗപ്പൂർ എയർലൈൻസ് രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതിൽ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു. ശ്രേയക്ക് പിന്തുണയുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. 

 

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ആസ്വാദക ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. സ്റ്റേജ് ഷോകളിലെ സജീവസാന്നിധ്യമാണ്. ലോകം മുഴുവനുമുള്ള തന്റെ യാത്രയുടെയും സംഗീതപരിപാടികളുടെയും വിവരങ്ങൾ ശ്രേയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com