ADVERTISEMENT

നല്ലപാട്ടുകൾ ആസ്വദിക്കപ്പെടാത്തതിലെ വിഷമം പങ്കുവച്ച് സംഗീത സംവിധായകന്‍ രാഹുൽരാജ്. രാഹുൽ സംഗീതം പകർന്ന ‘ഒരു നക്ഷത്രമുള്ള ആകാശം’ എന്ന ചിത്രത്തിലെ ‘മിഴിയിൽ പാതി ഞാൻ തരാം’ എന്ന ഗാനം മെയ് പതിനൊന്നിനാണ് യൂട്യൂബിൽ എത്തിയത്. ഇതുവരെ ഏഴായിരം കാഴ്ചക്കാർ പോലും ആകാത്തതിലെ വിഷമം പങ്കുവെക്കുകയാണ് രാഹുൽ. കൈതപ്രത്തിന്റെതാണ് വരികൾ. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.  

 

രാഹുൽ രാജിന്റെ പോസ്റ്റിന്റെ പൂർണരൂപം

 

സുഹൃത്തുക്കളെ 

നൊസ്റ്റാൾജിയ മണ്ണിട്ട് കുഴിച്ചു മൂടാൻ തീരുമാനിച്ചു !!!

ഇനി മുതൽ മെലഡിയുടെ മണമില്ല...മണ്ണിന്റെ ചൂരില്ല എന്നൊന്നും ഇനി പറഞ്ഞേക്കല് !"ഒരു നക്ഷത്രമുള്ള ആകാശം" എന്ന വളരെ genuine എന്ന് തോന്നിയ ഒരു കൊച്ചു സിനിമയെ സപ്പോർട്ട് ചെയ്തതാണ് അതിൽ സംഗീതം ചെയ്യുക വഴി. അതിലെ ഒരു ഗാനം ഈ കഴിഞ്ഞ ദിവസം ഇറങ്ങി. "മിഴിയിൽ പാതി ഞാൻ താരം " എന്ന കൈതപ്രം രചിച്ച വരികൾ സിതാരയുടെ ശബ്ദത്തിൽ.സത്യം സത്യമായിട്ടു പറയണമല്ലോ . 7000 വ്യൂസ് പോലും ഇല്ല. അതിൽ നിന്ന് ഒരു കാര്യം വ്യ്കതമായി !ഇവിടെ ആക്ച്വലി സംഗീതം ആസ്വദിക്കപ്പെടുന്നില്ല.വലിയ സിനിമകളും അതിന്റെ ഒപ്പം മാർക്കറ്റ് ചെയ്യപ്പെടുന്ന സെലിബ്രിറ്റി പവറും തന്നെയാണ് ആളുകളിലേക്കെത്തുന്നത്.അതൊരു തെറ്റല്ല...മാത്രമല്ല ഈ കാലത്തിന്റെ ശരിയുമാണ് !!!അപ്പൊ ഈ കാലത്തിന്റെ കുറച്ചു വലിയ ശരികളുമായി ഞാൻ ഉടൻ വരും...!!!കൂടെ നിൽക്കാനും സപ്പോർട്ട് ചെയ്യാനും താൽപര്യമില്ലാത്ത എല്ലാ നോക്ക് കുത്തികളെയും ഈ virtual വലയത്തിൽ നിന്നും മാറ്റാൻ തീരുമാനിച്ചു. വേറൊന്നുമല്ല... ഫ്രണ്ട് ലിസ്റ്റിന്റെ അറ്റം കണ്ടു ; മാത്രമല്ല മറ്റൊരു അക്കൗണ്ട് മൈന്റൈൻ ചെയ്യാനുള്ള ത്രാണി ഇല്ല. വെറുതെ മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നറിയാൻ മാത്രമുള്ള ടീമ്സിനെ തത്കാലം ആവശ്യമില്ല.അതുകൊണ്ട് വരുംദിവസങ്ങളിൽ പല ഹീനകൃയ്ത്യങ്ങളും ഇവിടെ നടക്കും ഇതിനാൽ അറിയിച്ചു കൊള്ളുന്നു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com