ADVERTISEMENT

ശ്രേയ ജയദീപ് എന്ന കുഞ്ഞുഗായിക മലയാളിയുടെ ശ്രേയക്കുട്ടിയായി മാറിയിട്ട് കാലം കുറച്ചായി.. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ മനസ്സിൽ തന്റെതായൊരു ഇടംനേടി ഈ കൊച്ചുമിടുക്കി. ഇപ്പോൾ അമ്മമാർക്കായി അതിമനോഹര ഗാനവുമായി വരികയാണ് ശ്രേയ ജയദീപ്. 

 

‘അമ്മക്കവിളിലൊരുമ്മ’  എന്ന പേരിൽ മാതൃദിനത്തോടനുബന്ധിച്ചാണു ഗാനം എത്തിയത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. 

 

ആരാരിരോ ആരാരിരോ ആരാരിരാരിരാരോ

ആരാരിരോ ആരാരിരോ ആരാരിരാരിരാരോ

അമ്മ...അമ്മ അമ്മക്കവിളിലൊരുമ്മ

കുഞ്ഞിക്കരളിലൊരുമ്മ

 

താരാട്ടിന്റെ താളത്തിൽ എത്തുന്ന ഗാനത്തിനു വരികൾ എഴുതിയിരിക്കുന്നത് പി.കെ. ഗോപിയാണ്. പ്രേംകുമാർ വടകരയാണ് സംഗീതം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com