തൂമഞ്ഞു പോലെ മനോഹരം അവരുടെ പ്രണയം; അത്രമേൽ സുന്ദരം അഹാന!

ahana2
SHARE

തൂമഞ്ഞു വീണ വഴിയേ

വെൺതൂവല്‍ വീശുമഴകേ

ഇനിയെന്നുമെന്നും ഇതുപോലെ നമ്മൾ

കനവാർന്ന സ്നേഹമഴയായ്....

നിറയെ സ്നേഹമാണ് വരികളിൽ. ഒറ്റവാക്കിൽ ആ സ്നേഹത്തെ നമുക്ക് വിശേഷിപ്പിക്കാനാകില്ല. മഴപോലെ, കാറ്റു പോലെ, മഞ്ഞുപോലെ മനോഹരം. അതെ... ആസ്വാദക മനസ്സിൽ സ്നേഹമഴ പൊഴിച്ച് എത്തുകയാണ് ‘പതിനെട്ടാം പടി’യിലെ പുതിയ ഗാനം. വിജയ് യേശുദാസിന്റെ ഭാവാര്‍ദ്രമായ ആലാപനം. ലോറൻസ് ഫെർണാണ്ടസിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് 

യൂട്യൂബിൽ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഒന്നേകാൽ ലക്ഷത്തോളം പേർ. അഹാന കൃഷ്ണകുമാറും പുതുമുഖതാരം ചന്തുനാഥുമാണ് ഗാനരംഗങ്ങളിൽ. ജോൺ എബ്രഹാം  പാലയ്ക്കൽ എന്ന പേരിൽ അതിഥിതാരമായി മമ്മൂട്ടി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്ക് ഏറെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

പൃഥ്വിരാജ്, ടൊവീനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ജൂലൈയിൽ തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA