ADVERTISEMENT

കാലങ്ങൾക്കു മുൻപെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ ഗാനമാണ് ‘കറുകറ കാർമുകിൽ’. 1979ൽ പുറത്തിറങ്ങിയ അരവിന്ദൻ ചിത്രം ‘കുമ്മാട്ടി’യിലേതാണു ഗാനം. കാവാലം നാരായണ പണിക്കരുടെ മനോഹര വരികൾ. എം.ജി. രാധാകൃഷ്ണന്റെ സംഗീതം. ഇപ്പോൾ ആ ഗാനത്തിന് മാഷ്അപ്പ് തീര്‍ക്കുകയാണ് പുതിയ തലമുറയിലെ പാട്ടുകാർ. 

 

കറുകറെ കാർമുകിൽ എന്ന ഗാനത്തിനൊപ്പം തന്നെ ഇംഗ്ലീഷ് ആൽബം ഫ്ലാഷും ഉൾപ്പെടുത്തിയാണ് മാഷ്അപ്പ് എത്തുന്നത്. ദിവ്യ എസ് മേനോനും സിദ്ധാർഥ് ശങ്കറും ചേർന്നാണ് ആലാപനം. വിഷ്ണു  ഉദയനാണ് സംവിധാനം. മോഹിനിയാട്ടവും ഉൾപ്പെടുത്തിയാണ് ഗാനം എത്തുന്നത്. ആതിര സുരേഷാണ് നൃത്തം. 

 

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണു ലഭിക്കുന്നത്. രണ്ടുഭാഷയിൽ നിന്നുള്ളതും, തികച്ചും വ്യത്യസ്തമായ താളത്തിലുള്ളതുമായ ഗാനങ്ങൾ ഇത്രയും മനോഹരമായി യോജിപ്പിച്ച് അവതരിപ്പിച്ചതിൽ അണിയറ പ്രവർത്തകർ അഭിനനന്ദനം അർഹിക്കുന്നു എന്നാണ് ആസ്വാദകപക്ഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com