ADVERTISEMENT

ചിരിക്കുന്ന അത്രയും എളുപ്പമല്ല, മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കാൻ. അതും പാട്ടിലൂടെ. അതിഗംഭീരമായ പാരഡി ഗാനങ്ങളിലൂടെ സദസ്സിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് സുധീർ പെരുമ്പാവൂർ. മഴവിൽ മനോരമയുടെ ‘പാടാം നമുക്ക് പാടാം’ എന്ന റിയാലിറ്റി ഷോയുടെ വേദിയിലായിരുന്നു സുധീറിന്റെ അത്യുഗ്രൻ പ്രകടനം.

 

പരിപാടിയുടെ തുടക്കത്തിൽ കോമഡി സ്കിറ്റുമായി എത്തിയതായിരുന്നു സുധീറും സംഘവും. മൂന്നു ഗാനങ്ങളുടെ പാരഡിയാണ സുധീർ വേദിയിൽ പാടിയത്. ‘നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ’ എന്ന ഗാനം ‘ഒരു ചങ്കുപൊട്ടിയുള്ള നിലവിളിയിൽ സരസൻ സരിഗമപാടി’ എന്ന് സുധീർ പാടിയത് സദസ്സിൽ പൊട്ടിച്ചിരി പടർത്തി. 

 

മുന്‍പും ഇത്തരം ഗാനങ്ങൾ പാടി പ്രേക്ഷകരെ കയ്യിലെടുത്തിട്ടുണ്ട് സുധീർ. പാടാം നമുക്കു പാടാം എന്നഗാനത്തിനും പാരഡി പാടി സദസ്സിനെ കയ്യിലെടുത്താണ് സുധീര്‍ വേദിവിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com