ADVERTISEMENT

ദൂരങ്ങൾ താണ്ടിയുള്ള യാത്ര പോലെയാണു ചിലപ്പോൾ ജീവിതം. അവസാനമില്ലാത്ത പ്രയാണം. ആ യാത്രയിൽ ചിലരെ നമ്മൾ കണ്ടുമുട്ടുന്നു. അൽപസമയം അവർക്കൊപ്പം ചിലവിട്ട ശേഷം വീണ്ടും ആ യാത്രതുടരുന്നു. അങ്ങനെയുള്ള ജീവിതങ്ങളുടെ താളവുമായി എത്തുകയാണ് തൊട്ടപ്പനിലെ മീനെ ചെമ്പുള്ളി മീനെ എന്ന ഗാനം. 

 

‘മീനേ ചെമ്പുള്ളി മീനേ

കായൽ കണ്ണീര് നീന്തി

തീരം തേടി പാടും, ഓളക്കയ്യിൽ ആടി

ദൂരെ ദൂരെ പോകാം.’

 

നിഖിൽ മാത്യുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി.എസ്. റഫീഖിന്റെ വരികൾക്ക് ലീല എൽ. ഗിരീഷ് കുട്ടനാണ് സംഗീതം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. കായലിന്റെയും കരയുടെയും ആകാശദൃശ്യങ്ങൾ ഗാനത്തിനു മിഴിവേകുന്നു. മണ്ണിന്റെ മണമുള്ളപാട്ട്, ഹൃദയസ്പർശിയായ ആലാപനം എന്നിങ്ങനെയാണ് ഗാനത്തെ പറ്റി ആസ്വാദകരുടെ വിലയിരുത്തൽ. 

 

ചെറിയ ഇടവേളയ്ക്ക് ശേഷം കരുത്തുള്ള കഥാപാത്രമായി വിനായകൻ എത്തുന്ന ചിത്രമാണ് തൊട്ടപ്പൻ. കിസ്മത്തിന്റെ സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com