ADVERTISEMENT

‌ചിലതു കാണുമ്പോൾ എങ്ങനെ വർണിക്കണമെന്ന് അറിയാതെ അമ്പരന്നിരിക്കാറുണ്ട് നമ്മൾ. അങ്ങനെയൊരു വിഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രായം ഒന്നിനും വിലങ്ങുതടിയല്ലെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഈ അപ്പൂപ്പനും അമ്മൂമ്മയും അവരുടെ തകർപ്പൻ ഡാൻസിലൂടെ. 

 

‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ‘എന്റടുക്കേൽ വന്നടുക്കും പെമ്പറന്നോളെ’ എന്ന ഗാനത്തിനാണ് ഇവരുടെ തകർപ്പൻ ‍ഡാൻസ്. മക്കൾക്കും കൊച്ചുമക്കൾക്കും മുൻപിലാണ് ഈ ഗംഭീര പ്രകടനം. ഈ പ്രായത്തിലും ഇത്രയും പ്രസരിപ്പോടെ ഡാൻസ് ചെയ്യുന്നവരെ പ്രശംസിക്കുകയാണ് വിഡിയോ കാണുന്നവർ. 

 

സംഗതി ഏതാായാലും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്. വിഡിയോ വൈറലായതോടെ ഇവർ ആരാണെന്നു കണ്ടുപിടിക്കാനുള്ള തിരക്കിലാണ് സോഷ്യൽ ലോകം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com