ADVERTISEMENT

മികച്ച അഭിനേത്രി എന്നതിലുപരി ഗംഭീര നർത്തകി കൂടിയാണ് തെന്നിന്ത്യൻ താരം സായ്പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരം ‘റൗഡി ബേബി’യിലെ ഡാൻസിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ സായ് പല്ലവിയും സിനിമയും തമ്മിലുള്ള ബന്ധത്തിനു കുറച്ചധികം പഴക്കമുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണു താരത്തിന്റെതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോ. 

 

മീരാജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തിയ കസ്തൂരിമാനിന്റെ തമിഴ് പതിപ്പിലാണ് സായ്പല്ലവി എത്തുന്നത്.  മീര ജാസ്മിനൊപ്പം ചിലരംഗങ്ങളിലും പാട്ട് സീനിലും സായ് പല്ലവി എത്തുന്നുണ്ട്. 

 

സായ്പല്ലവിയുടെ ഈ വിഡിയോ തിരഞ്ഞു കണ്ടുപിടിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com