ADVERTISEMENT

ആസ്വാദക ഹൃദയത്തിലേക്ക് സ്നേഹത്തിന്റെ ഊഷ്മളത പൊഴിക്കുകയാണ് വിനയ് ഫോർട്ട് ചിത്രം ‘തമാശ’യിലെ ‘കാണുമ്പോൾ നിന്നെ’ എന്ന ഗാനം. മുഹ്സിൻ പരാരിയുടെ വരികൾക്കു റെക്സ് വിജയന്റെ സംഗീതം. ആശ ജീവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

 

ശ്രീനിവാസൻ മാഷുടെയും ചിന്നുവിന്റെയും സ്നേഹ സൗഹൃദങ്ങളാണ് ഗാനത്തിന്റെ പ്രമേയം. കൊച്ചിയിലെ കായലോരങ്ങളും ബിനാലെയും ദൃശ്യങ്ങളിൽ നിറയുന്നു. ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയതാണ്. ഇപ്പോൾ വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

 

തിയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ കയ്യടിനേടി. മലയാളത്തിലെ ‘സ്ലിംബ്യൂട്ടി’ നായികാ സങ്കൽപം മാറ്റിമറിച്ച സംവിധായകന്റെ നീക്കം പ്രശംസനീയമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രതീക്ഷയും പ്രചോദനവും നൽകുന്ന സിനിമകളുടെ കൂട്ടത്തിൽപ്പെടും തമാശ എന്ന വിലയിരുത്തലും ഉണ്ട്.

 

റെക്സ് വിജയനെ കൂടാതെ ഷഹബാസ് അമനും ചിത്രത്തിനായി സംഗീതം നൽകി. നവാഗതനായ അഷറഫ് ഹംസയാണ് ചിത്രത്തിന്റെ സംവിധാനം. സമീർ താഹിർ, ലിജോ ജോസ് പെല്ലിശേരി, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ് എന്നിവര്‍ ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com