ADVERTISEMENT

എ.ആർ. റഹ്മാന്റെ സഹോദരിയുടെ മകൾ ഭവാനി ശ്രീ സിനിമയിലേക്ക്. വിജയ് സേതുപതി, ഐശ്വര രാജേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെയാണ് ഭവാനി ശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്.  റഹ്മാന്റെ സഹോദരി എ.ആർ റൈഹാനയുടെ മകളാണ് ഭവാനി ശ്രീ.

 

പി.കെ. വീരമുണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം. കെ.ജെ.ആർ. സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് ജിബ്രാനാണ്. അമല അകിനേനി പ്രധാന വേഷത്തിൽ എത്തുന്ന ഹൈപ്രീറ്റസ് എന്ന വെബ് സീരീസിലും ഭവാനി വേഷമിടുന്നുണ്ട്. ചലച്ചിത്രതാരം കൃഷ്ണയാണ് വെബ്സീരീസിന്റെ നിർമാണം. സംഗീത സംവിധായകനും നടനുമായ ജി.വി.പ്രകാശിന്റെ സഹോദരിയാണ് ഭവാനി ശ്രീ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com